ട്രെയിനുകളിലെ ഭക്ഷണ വിൽപന പുനരാരംഭിക്കുന്നു: തീരുമാനവുമായി റെയിൽവെ

ന്യൂഡല്‍ഹി: കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനമെടുത്ത് റെയില്‍വേ. ഇതുമായി ബന്ധപ്പെട്ട് ഐ.ആര്‍.സി.ടി.സിക്ക് കത്തയച്ചു.

രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലായതിനാലും ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കിയതിനാലുമാണ് തീരുമാനമെന്ന് കത്തിൽ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ ‘സ്‌ഷെല്‍ ടാഗ്’ ഒഴിവാക്കാനും കോവിഡിന് മുമ്പത്തെ ടിക്കറ്റ് നിരക്കുകള്‍ ഏര്‍പ്പെടുത്താനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഡിന് ശേഷം ദീര്‍ഘദൂര സര്‍വീസുകളാണ് ആദ്യം ആരംഭിച്ചത്. പിന്നീട് പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് തുടങ്ങി.

Top