ലോകകപ്പില്‍ ബ്രസീല്‍ ഇന്ന് കോസ്റ്ററിക്കയെ നേരിടുമ്പോള്‍ ബോള്‍ കാരിയറായി എത്തുന്നത് മലയാളി പെണ്‍കുട്ടി. ഏഴാം ക്ലാസുകാരി നഥാനിയ ജോണിനാണ് നെയ്മറിനൊപ്പം പന്തുമായി സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ചത്. നെയ്മറിനും കുട്ടിഞ്ഞോയ്ക്കും മുന്നേ നടന്ന് പന്തുമെടുത്താണ് ഇന്ന് മലയാളി പെണ്‍കുട്ടി നഥാനിയ കളത്തിലിറങ്ങുന്നത്. ഇന്ത്യയില്‍ നിന്നും ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഒഫിഷ്യല്‍ മാച്ച് ബോള്‍ കാരിയറായി ഫിഫ തെരെഞ്ഞെടുത്ത രണ്ടുപേരില്‍ ഒരാളാണ് നഥാനിയ ജോണ്‍.
ഫുട്‌ബോള്‍ താരം കൂടിയാ നഥാനിയക്ക് 1600ല്‍ അധികം അപേക്ഷകരില്‍ നിന്നാണ് ബോള്‍ കാരിയറാകാന്‍ അവസരം ലഭിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള റിഷി തേജും നഥാനിയക്കൊപ്പം റഷ്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരഞ്ഞെടുത്തത്.
ആന്ധ്രാപ്രദേശ് മദനപ്പള്ളി ഋഷിവാല ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നഥാനിയ പത്തനംതിട്ട തിരുവല്ല കണ്ടത്തില്‍ കുടംബാംഗമാണ്.