
റഷ്യന്‍ മാമാങ്കത്തിന്റെ ആവേശത്തിലാണ് കാല്‍പന്ത് കളിയുടെ ആരാധകര്‍. ലോകകപ്പ് ആവേശത്തില്‍ നടത്തിയ കല്ല്യാണമാണ് ഇപ്പോള്‍ ചര്‍ച്ച. ഫുട്‌ബോള്‍ ലഹരിയില്‍ തകര്‍പ്പന്‍ കല്ല്യാണമാണ് കോഴിക്കോട് നടന്നത്. നൈനാംവളപ്പിലെ അബ്ദുല്‍ മനാഫിന്റെയും റുക്‌സാനയുടേയും വിവാഹമാണ് കാല്‍പന്ത് ആവേശത്തില്‍ സുഹ-ത്തുക്കള്‍ ആഘോഷമാക്കിയത്.
ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തില്‍ നടന്ന റാലിയല്ല മറിച്ച് ഒരു പെണ്ണിനെ ഇറക്കികൊണ്ടു പോരാനുള്ള പോക്കായുരുന്നു. കാര്‍മേഘം മൂടി ഏതാണ്ട് ഇരുണ്ടു കിടക്കുന്ന അന്തരീക്ഷത്തിലും കൂളിങ് ഗ്ലാസ് വച്ചായിരുന്നു കല്ല്യാണ ചെക്കന്റെ വരവ്.
അതേസമയം, വമ്പിച്ച വരവേല്‍പ്പാണ് വധുവിന്റെ വീട്ടുക്കാര്‍ ഫുട്‌ബോള്‍ ആരാധകനായ നവവരന് നല്‍കിയത്. സ്വീകരണത്തിന് പിന്നാലെ ലോകകപ്പ് ഫുട്‌ബോള്‍ ട്രോഫിയുടെ മാതൃക വധുവിന് കൈമാറിയതോടെ ചടങ്ങുകള്‍ക്കും അവസാനമായി.
എന്നാല്‍, അര്‍ജന്റീന ആരാധകനെയാണ് കെട്ടിയതെങ്കിലും ബ്രസീലിനെ വിട്ടൊരു കളിയില്ലെന്ന് നവവധു പറഞ്ഞു. കല്ല്യാണം മാത്രമല്ല, തുടര്‍ന്നുള്ള വിവാഹ സര്‍ക്കാരങ്ങളും ഇതുപോലെ ഫുട്‌ബോള്‍ മയമാക്കാനാണ് മനാഫിന്റെയും സുഹൃത്തുക്കളുടേയും തീരുമാനം.