
സംസ്ഥാനത്തിൻ്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം. ഇത്തവണയും ബജറ്റില്‍ മദ്യപാനികളുടെ കഴുത്തിനാമ് പിടി വീവുന്നത്. മദ്യത്തിന്റെ നികുതി ഏകീകരിക്കുകയാണ് ഇക്കുറി ബജറ്റില്‍ ധനമന്ത്രി ചെയ്തത്. അതായിത് വിവിധ സെസുകളും നികുതികളും ഒരുമിച്ചാക്കി. 200 ശതമാനമാണ് മിനിമം നികുതിയാക്കി നിശ്ചയിക്കുകയും ചെയ്തു.
400 രൂപയില്‍ കൂടുതല്‍ വിലയുള്ള ബ്രാന്‍ഡുകള്‍ക്കാണ് ഈ തുക. 400 രുപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡുകള്‍ക്ക് 210 ശതമാനം നികുതി നല്‍കേണ്ടി വരും. അതായിത് നൈസായി വില കൂട്ടി എന്നര്‍ഥം. അതേ സമയം ബിയറും മാറ്റി നിര്‍ത്തില്ല സര്‍ക്കാര്‍ എന്ന് പ്രത്യേകം പറയണം. നിലവിലെ 70 ശതമാനത്തില്‍ നിന്ന് 100 ശതമാനത്തിലേക്കാണ് ബിയറിന്റെ നികുതി ഉയര്‍ത്തിയത്. മദ്യപരുടെ കാര്യം വരുമ്പോള്‍ എല്ലാ സര്‍ക്കാരുകളും ഇങ്ങനെ തന്നെയാണ്.
അതേസമയം മദ്യത്തിന്റെ ഉപഭോഗം മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ക്കോ് മാനസീക ആരോഗ്യ പ്രതിസന്ധികള്‍ക്കോ ഒരു രൂപപോലും വകയിരുത്തിയിട്ടുമില്ല. നിലവില്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ സിംഹഭാഗവും മദ്യപരുടെ സംഭാവനയാണ്. ഈ ബജറ്റില്‍ 970 കോടിയുടെ അധിക വിഭവസമാഹരണമാണ് തോമസ് ഐസക് ലക്ഷ്യമിടുന്നത്. ഇതില്‍ ആനുപാതിക വര്‍ധന മദ്യമേഖലയ്ക്കും നല്‍കിയെന്നേയുള്ളു.