ഡി​സം​ബ​ർ 21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ 21 മു​ത​ൽ സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് നി​ര​ത്തി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ​യു​ള്ള നി​ര​ക്ക് വ​ർ​ധ​ന​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ബ​സു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡീ​സ​ൽ ലി​റ്റ​റി​ന് 60 രൂ​പ​യാ​യി​രു​ന്ന കാ​ല​ത്തെ നി​ര​ക്കി​ൽ ത​ന്നെ​യാ​ണ് ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ന്ന് ഡീ​സ​ലി​ൻറെ വി​ല ലി​റ്റ​റി​ന് 92 രൂ​പ​യാ​ണ്. സ്പെ​യ​ർ പാ​ട്സ്, ഇ​ൻ​ഷു​റ​ൻ​സ്, തൊ​ഴി​ലാ​ളി വേ​ത​നം എ​ന്നി​വ​യെ​ല്ലാം ഉ​യ​ർ​ന്ന​പ്പോ​ഴും നി​ര​ക്ക് വ​ർ​ധ​ന മാ​ത്രം ഉ​ണ്ടാ​യി​ല്ലെ​ന്ന് ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.

Top