ലോട്ടറിക്കാരന്റെ മുഖത്ത് മുഖം മുളകുപൊടിയെറിഞ്ഞ് ആക്രമണം; സമ്മാനമടിച്ച ടിക്കറ്റുമായി കള്ളൻ മുങ്ങി; പിന്നീട്…

ലോട്ടറി ജീവനക്കാരന്റെ മുഖത്ത് മുഖം മുളകുപൊടിയെറിഞ്ഞ് ആക്രമണം. ആക്രമികള്‍ 20000 രൂപയും സമ്മാനം അടിച്ച ടിക്കറ്റുകളും സൂക്ഷിച്ച ബാഗുകളുമായി മുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചേ കാലിനാണ് സംഭവം. കൂട്ടുപാത പുന്നയില്‍ വീട്ടില്‍ വിജയന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ ബാഗിലുണ്ടായിരുന്ന പണവും ലോട്ടറി ടിക്കറ്റുമാണ് നഷ്ടപ്പെട്ടത്.
ബാഗില്‍ 19950 രൂപയും രണ്ട് പ്രൈസ് മണി ടിക്കറ്റുകളുമുണ്ടായിരുന്നെന്ന് വിജയന്‍ പറഞ്ഞു. 500, 100 എന്നീ സമ്മാനം അടിച്ച  ടിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പറളി റോഡിലെ കൂട്ടുപാത ഭാഗത്തേക്ക് നടന്നു പോകുമ്പോള്‍ പുറകില്‍ ഹെല്‍മെറ്റും കോട്ടും ധരിച്ച് ഒരു സംഘം എത്തുകയായിരുന്നു.

ഇവര്‍ 50 മീറ്ററോളം മുന്നോട്ടുപോയി തിരിച്ച് വന്നതിന് ശേഷമാണ് മുഖത്ത് മുളകുപൊടി എറിഞ്ഞതെന്ന് വിജയന്‍ പറഞ്ഞു. സംഭവ സമയത്ത് ചാറ്റല്‍ മഴയുണ്ടായിരുന്നു. കണ്ണിലും മുഖത്തും വസ്ത്രത്തിലുമെല്ലാം മുളകുപൊടിയായതിനെ തുടര്‍ന്ന് വിജയന്‍ റോഡില്‍ നിലവിളിക്കുകയായിരുന്നു. എന്നാല്‍ രാവിലെ റോഡില്‍ ആളില്ലാത്തതിനാല്‍ ആരും തന്നെ സഹായത്തിനുണ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര മണിക്കൂറോളം റോഡില്‍ നിലവിളിച്ച് നിന്ന വിജയനെ അഞ്ചേ മുക്കാലോടെ അതുവഴി പാലുമായി എത്തിയ ആളാണ് സഹായിച്ചത്. അടുത്തുള്ള ഒരു തടിമില്ലില്‍ എത്തിച്ച് കണ്ണും മുഖവും കഴുകിയതിന് ശേഷമാണ് വിജയന് കാഴ്ച തിരിച്ചുകിട്ടിയത്. കണ്ണിനും മുഖത്തിനും കാര്യമായ കുഴപ്പങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

Top