ഉന്നാവോ: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് മരണം വരെ ജീപവര്യന്ത്യം. ഒപ്പം, 25 ലക്ഷം രൂപ പിഴ ഈടാക്കാനും ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. പിഴയില്‍ 10ലക്ഷം ഇരയുടെ കുടുംബത്തിനു നല്‍കണം.ഇതിന് പുറമെ ഇരക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇരക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ജീവപര്യന്തം എന്നാല്‍ ജീവിത അവസാനം വരെയായിരിക്കും തടവെന്നും കോടതി. പോക്‌സോ നിമയ ഭേഗഗതി പ്രകാരമാണ് ഇത്തരത്തില്‍ ജീവിത അവസാനം വരെ ശിക്ഷ എന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി അംഗീകരിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് സെന്‍ഗാര്‍ ശിക്ഷ ശ്രവിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുറ്റക്കാരാനാണെന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞതോടെ ബിജെപി സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
2017ല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് കുല്‍ദീപ് സെന്‍ഗാര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 28നാണ് റായ്ബറേലിയില്‍വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു. കാറപകടത്തിന് പിന്നില്‍ സെന്‍ഗാറാണെന്നാണ് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സെന്‍ഗാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് അപകടം. പീഡനക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നും സെന്‍ഗാറും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി നേരത്തെ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു.