ഉന്നാവ് പീഡനം; മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി. ബുധനാഴ്ച ശിക്ഷ വിധിക്കും

ദില്ലി: ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് വിധിച്ച് ദില്ലി തീസ് ഹസാരി കോടതി. ഡല്‍ഹി പ്രത്യേക കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് സെനഗര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. കൂട്ടുപ്രതി ശശി സിങ്ങിനെ വെറുതെ വിട്ടു.സെന്‍ഗാറിനൊപ്പം കേസില്‍ പ്രതികളായ മറ്റ് എട്ടുപേരും കുറ്റക്കാരാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. അതേസമയം ഒരു പ്രതിയെ കോടതി വെറുതെ വിട്ടു. കേസില്‍ ഡിസംബര്‍ 10 ന് കോടതി വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടി. സെൻഗാറിന‍റെ കൂട്ടാളിയായ ശശി സിംഗിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.

കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം. അപകടത്തില്‍ പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതോടെ സുപ്രീം കോടതി കേസില്‍ ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ചികിത്സ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിന്റെ വിചാരണ ദില്ലിയിലേക്ക് മാറ്റിയ കോടതി 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെടുകയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കുറ്റക്കാരനായ സെന്‍ഗാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ പെൺകുട്ടിയും അമ്മയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് ശ്രദ്ധേയമായത്. ആദ്യഘട്ടത്തില്‍ സെന്‍ഗാറിന് അനുകൂലമായ നിലപാട് സ്വീകരിച്ച ബിജെപി പിന്നീട് പ്രതിഷേധം ശക്തമായപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

കേസില്‍ ഇരയായ പെണ്‍കുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ ഡല്‍ഹിയില്‍ സി.ആര്‍.പി.എഫ് സുരക്ഷയിലാണ് കഴിയുന്നത്.സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഐ.പി.സിയിലെയും പോക്സോയിലെയും വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കത്ത് പരിഗണിച്ചാണ് കേസുകള്‍ സുപ്രീംകോടതി ഡല്‍ഹി കോടതിയിലേക്ക് മാറ്റിയത്. അതേസമയം കൂട്ടബലാത്സംഗം, പിതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തല്‍, വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി മറ്റു നാല് കേസുകളില്‍ വിചാരണ തുടരുന്നുണ്ട്.

Top