ബംഗളൂരു സോളാര്‍ കേസ്: വക്കീലിനെ പഴിചാരി ഉമ്മന്‍ ചാണ്ടിയുടെ എതിര്‍ വാദം ; വിസ്താരം ഇന്നും തുടരും

ബംഗളൂരു: സോളാര്‍ കേസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാജരായി.കേസില്‍ തിരുവനന്തപുരത്തെ അഡ്വ. സന്തോഷ് കുമാറിനെ വിശ്വസിച്ചാണു വക്കാലത്ത് ഏല്‍പിച്ചതെന്നും തനിക്കുവേണ്ടി ഹാജരായ ബെംഗളൂരുവിലെ അഭിഭാഷകനെ നേരിട്ടു ബന്ധപ്പെട്ടിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബെംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയെ അറിയിച്ചു. തന്റെ വാദം കേള്‍ക്കാതെയുള്ള വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലെ ക്രോസ് വിസ്താരത്തിലാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ വിസ്താരം ഇന്നത്തേക്കു മാറ്റി.തന്‍െറ ഭാഗം കേള്‍ക്കാതെയുള്ള വിധി റദ്ദാക്കി കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കണമെന്ന ഹരജിയിലാണ് ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ രണ്ടിന് ഉമ്മന്‍ ചാണ്ടി നല്‍കിയ സത്യവാങ്മൂലത്തിന്മേലുള്ള ക്രോസ് വിസ്താരം ഒരുമണിക്കൂര്‍ നീണ്ടു.

പിന്നാലെ കേസില്‍ തുടര്‍ വിസ്താരം കേള്‍ക്കുന്നത് ജഡ്ജി എന്‍.ആര്‍. ചെന്നകേശവ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജി. കൃഷ്ണമൂര്‍ത്തി ഹാജരായി. രാവിലെ 10നു തന്നെ ഉമ്മന്‍ ചാണ്ടിയും അഭിഭാഷകരും കോടതിയിലത്തെിയിരുന്നു. എന്നാല്‍, കേസ് പരിഗണനക്കെടുത്തപ്പോള്‍ തന്‍െറ അഭിഭാഷകന്‍ ഹൈകോടതിയിലാണെന്നും വൈകീട്ട് മൂന്നിനേ എത്താനാകൂമെന്നും പരാതിക്കാരന്‍ കുരുവിള കോടതിയെ അറിയിച്ചു. ഇതില്‍ ക്ഷുഭിതനായ ജഡ്ജി അഭിഭാഷകനോട് ഉടന്‍ കോടതിയില്‍ ഹാജരാകാന്‍ കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഉച്ചക്ക് 1.10ഓടെയാണ് എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ ബി.എന്‍. ജയദേവ കോടതിയിലത്തെിയത്.oomman-solar-bengalore-case

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യവാങ്മൂലത്തിലെ ഒന്നുമുതല്‍ ഏഴുവരെയുള്ള ഖണ്ഡികകള്‍ തന്‍െറ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും എട്ടു മുതല്‍ 13 വരെയും 16ഉം ഖണ്ഡികകളിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുള്ളതെന്നും ഉമ്മന്‍ ചാണ്ടി ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ക്രോസ് വിസ്താരം തുടങ്ങിയത്. കേസിന്‍െറ വിധിവരുന്ന സമയത്ത് ദുബൈയിലായിരുന്നെന്നും ദൃശ്യമാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞതെന്നും അദ്ദേഹം എതിര്‍കക്ഷിയുടെ അഭിഭാഷകന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

അന്നുതന്നെ തിരുവനന്തപുരത്തുള്ള എം.എല്‍.എ ഓഫിസ് വഴി വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു. തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തുള്ള അഭിഭാഷകന്‍ സന്തോഷ് കുമാറിന് കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് നല്‍കി. അദ്ദേഹമാണ് ബംഗളൂരുവിലെ അഭിഭാഷകരുമായി കേസിന്‍െറ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. കേസിന്‍െറ വിശദാംശങ്ങള്‍ അദ്ദേഹം സമയാസമയംതന്നെ അറിയിച്ചിരുന്നില്ളെന്നും ഉമ്മന്‍ ചാണ്ടി കോടതിയില്‍ പറഞ്ഞു.നാലായിരം കോടി രൂപയുടെ സോളര്‍പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി എം.കെ.കുരുവിളയില്‍നിന്ന് 1.35 കോടി രൂപ കൊച്ചിയിലെ സ്കോസ എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി വാങ്ങിയെന്നാണു കേസ്. ഉമ്മന്‍ ചാണ്ടിയടക്കം ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നല്‍കണമെന്ന് ഒക്ടോബര്‍ 24ന് ഇതേ കോടതി വിധി പുറപ്പെടുവിച്ച തിനെത്തുടര്‍ന്നാണു തന്റെ വാദം കേട്ടിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്

Top