ചംപയ് സോറൻ ഡൽഹിയിലേക്ക്;ഒപ്പം ആറ് എംഎൽഎമാരും. ഹേമന്ത് സോറനെ മാറ്റി മുഖ്യമന്ത്രിയാവുക ലക്‌ഷ്യം!ബിജെപിയിൽ ചേരുമെന്ന് സൂചന.

ന്യൂഡൽഹി :ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേരും. ഹേമന്ത് സോറനെ മാറ്റി മുഖ്യമന്ത്രിയാകാനുള്ള നീക്കം സജീവം. ആറു ജെഎംഎം എംഎൽഎമാരുമായി ചംപയ് സോറൻ ഡൽഹിയിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ വച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽ എത്തുന്ന സോറൻ, മുതിർന്ന ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തതിനെ തുടർന്നാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ അധികാരത്തിലേറിയത്. എന്നാൽ ജാമ്യം ലഭിച്ച ഹേമന്ത് സോറൻ തിരിച്ചെത്തിയതോടെ ചംപയ്ക്ക് മുഖ്യമന്ത്രി സ്ഥാനം തിരികെ നൽകേണ്ടി വന്നിരുന്നു. ഇതിൽ ചംപയ് സോറൻ അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top