മുസ്ലിംലീഗ് നേതാവ് മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയും ആയിരുന്ന കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലാണ്. അതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.കുറച്ചുകാലം ഉണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

2004 – ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. താനൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ നിന്നായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1982 മുതൽ 84 വരെയും 1988 മുതൽ 90 വരെയും താനൂർ പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

Top