മദ്യപിച്ച് വാഹനമോടിച്ചു; ഏഴ് പോലീസുകാരുടെ മല്‍പിടിത്തത്തിനൊടുവില്‍ ഗുസ്തി താരം കീഴടങ്ങി

ukrine

കീവ്: മദ്യപിച്ച് വാഹനമോടിച്ച ഗുസ്തി താരത്തെ പോലീസ് കൈകാര്യം ചെയ്തതിങ്ങനെ. കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് മുഖത്തിടിച്ച് പോലീസ് പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസിനൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്നപ്പോഴാണ് താരത്തിനോട് പോലീസ് ഇങ്ങനെ പെരുമാറിയത്. മുന്‍ ഉക്രൈന്‍ ഗുസ്തി താരം വ്യാച്ചിസ്ലാ ഒളിനിക്കിനെയാണ് മദ്യപിച്ചെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്തത്.

പോലീസുമായുള്ള മല്‍പിടിത്തത്തിനിടയില്‍ മുന്‍ താരത്തിന് മുഖത്ത് പരിക്കേറ്റു. പൊലീസ് തടഞ്ഞപ്പോള്‍ നിര്‍ത്താതെ പോയ ഒളിനിക്കിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തിരിച്ചടിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ച ഒളിനിക്കിനെ ഏഴ് പൊലീസുകാര്‍ ചേര്‍ന്നാണ് കീഴടക്കിയാണ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ചെയ്ത കുറ്റത്തിന് കോടതി ശിക്ഷിച്ചോളുമെന്നും എന്നാല്‍ പൊലീസ് കൈകാര്യം ചെയ്യാന്‍ തക്ക തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ഒളിനിക്ക് മാധ്യമങ്ങളോട് പറഞ്ഞു. 1996ലെ സമ്മര്‍ ഒളിംബിംക്സില്‍ ഉക്രെയിനിനായി ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരമാണ് ഒളിനിക്ക്.

https://youtu.be/olh8KhksALQ

Top