ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു..

ന്യുഡൽഹി :ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു. കാസര്‍കോട് പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് മന്‍സാദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട വിവരം എന്‍ഐഎ സ്ഥിരീകരിച്ചു.ഇതു സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐഎസില്‍ ചേര്‍ന്ന മറ്റൊരു തൃക്കരിപ്പൂര്‍ സ്വദേശി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി മര്‍വാന്‍ ആണ് അന്ന് കൊല്ലപ്പെട്ടത്.

ഗർഹാർ പ്രവിശ്യയിലെ ഐഎസ് ക്യാമ്പിൽ യുഎസ് വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. കേരളത്തിൽനിന്നു കാണാതായവർ ഉൾപ്പെടെ ഇവിടെയാണ് എത്തിപ്പെട്ടതെന്നാണു കരുതുന്നത്. കേരളത്തിൽനിന്ന് 22 പേർ ഐസിസിൽ ചേർന്നെന്നാണു പൊലീസ് റിപ്പോർട്ട്. കേരളത്തിലെ ഐഎസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ഷജീർ മംഗലശേരി അടക്കം 14 മലയാളികൾ സിറിയയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു കഴിഞ്ഞവർഷം രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു.isis-thrikkari

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ ഐഎസ് കേസിൽ എൻഐഎ കോടതി കഴിഞ്ഞദിവസം വിധി പറഞ്ഞിരുന്നു. കാസർകോട് സ്വദേശികളെ ഐഎസ് കേന്ദ്രത്തിൽ എത്താൻ സഹായിച്ചെന്ന കേസിൽ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനാണു കോടതി ശിക്ഷ വിധിച്ചത്. യാസ്മിൻ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി ഇവർക്ക് ഏഴു വർഷത്തെ തടവുശിക്ഷയും വിധിച്ചു. 2016 ജൂലൈ 30നു മകനൊപ്പം വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ചാണു യാസ്മിനെ അറസ്റ്റു ചെയ്തത്.

കാസർകോട് സ്വദേശികളായ 15 യുവാക്കളെ ഭീകരസംഘടനയിൽ അംഗങ്ങളാക്കാൻ വിദേശത്തേക്കു കടത്തിയെന്നാണു യാസ്മിനെതിരായ കേസ്. ദുരൂഹസാഹചര്യത്തിൽ കാസർകോട് തൃക്കരിപ്പൂരിൽനിന്നു കാണാതായവരിൽ ഉൾപ്പെട്ട അബ്ദുൽ റാഷിദ് അബ്ദുല്ലയുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അന്വേഷണസംഘം പറയുന്നു.

Top