വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ആനക്കൊമ്പുമായി നാലംഗസംഘം പൊലീസ് പിടിയിൽ ;പിടികൂടിയത് എട്ട് ലക്ഷം രൂപയുടെ ആനക്കൊമ്പുകൾ

സ്വന്തം ലേഖകൻ

കട്ടപ്പന: വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ആനക്കൊമ്പുമായി നാലംഗ സംഘം  പിടിയിൽ. കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ (39), പത്തനംതിട്ട തിരുവല്ല സ്വദേശികളായ നീരേറ്റുപുറം വാലയിൽ സാബു സാമുവൽ (35), ഇയാളുടെ ഡ്രൈവറായ മുത്തൂർ പൊന്നാക്കുഴിയിൽ പി.എസ് പ്രശാന്ത് (34). ഇടുക്കി ഉപ്പുതറ ചിറ്റൂർ സ്‌കറിയ ജോസ്ഫ് (65) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടുക്കി വന്യജീവി സങ്കേതത്തിൽനിന്ന് മോഷ്ടിച്ച എട്ടുലഷം രൂപയുടെ രണ്ട് ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ഇവരെ വനപാലകർ പിടികൂടിയത്.പംരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തിൽ വനംവകുപ്പ് തേക്കടി, അയ്യപ്പൻകോവിൽ റേഞ്ചിലെ വനപാലകർ സംയുക്തമായാണ് പരിശോധന നടത്തിയത്.മൂന്നുപേരെ വെള്ളയാംകുടിയിൽനിന്ന് സ്‌കറിയയെ ഉപ്പുതറയിലെ വീട്ടിൽനിന്നുമാണ് പിടികൂടിയത്.

ആനക്കൊമ്പുകൾ വാങ്ങാൻ എന്ന പേരിലാണ് ഉദ്യോഗസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെട്ടത്. ആനക്കൊമ്പുകൾ എട്ടുലക്ഷം രൂപക്ക് കൊമ്പുകൾ വിൽക്കാൻ പ്രതികൾ സമ്മതിച്ചു.

തുടർന്ന് മൂവരെയും കട്ടപ്പനക്ക് സമീപം വെള്ളയാംകുടിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തിൽ സ്‌കറിയയെ അറസ്റ്റ് ചെയ്തത്.

സ്‌കറിയയുടെ പക്കൽനിന്ന് 25,000 രൂപക്ക് ആനക്കൊമ്പുകൾ വാങ്ങിയതെന്നാണ് പ്രതികളിൽ ഒരാളായ സജി വനപാലകർക്ക് നൽകിയ മൊഴി. ഇവർ മുൻപും ആനക്കൊമ്പുകൾ വിൽപന നടത്തിയിട്ടുണ്ടെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. വെള്ളയാംകുടിയിൽ എത്താൻ സഞ്ചരിച്ച സ്‌കൂട്ടറുകളും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കും. തേക്കടി, അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർമാരായ അഖിൽ ബാബു, റോയ് വി.രാജൻ, എസ്. എഫ്.ഒ വി.സി. സെബാസ്റ്റിയൻ, ബി.എഫ്.ഒമാരായ ജോജി മോൻ, സൂരജ് ലാൽ കെ.എസ്, ആർ.എൻ. പ്രവീൺ, ജിതിൻ വിജ യൻ, രാഖി അഗസ്റ്റിൻ, ജയ്സി ജയിംസ് തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Top