കൊട്ടിയൂർ പീഡന വൈദികൻ റോബിൻ ജയിലിൽ ആത്മകഥ എഴുതുന്നു

കൊച്ചി:കൊട്ടിയൂരിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയാക്കിയ സീറ്റ് മലബാർ സഭയിലെ പ്രമുഖ വൈദികൻ റോബിൻ ജയിലിൽ ആത്മകഥ എഴുതുന്നു എന്ന് റിപ്പോർട്ട് .വെള്ളിയാഴ്ച്ച ബിരിയാണി തിന്നാത്തതിന് ടിപി കേസ് പ്രതികളുടെ ഇടി കിട്ടിയ ശേഷമാണ് എഴുത്തു തുടങ്ങിയത് പോലും .ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്ന് മർദ്ദനമേറ്റതിന് ശേഷമാണ് വൈദികൻ എഴുത്തിലേക്ക് തിരിഞ്ഞതെന്നാണ് വിവരം. ഭക്ഷണത്തിന് ശേഷം സെല്ലിന്റെ മൂലയിരുന്ന കുത്തിക്കുറിക്കുന്നത് കണ്ട റോബിനോട് എന്താണെന്ന് എഴുതുന്നതെന്ന് ചോദിച്ചപ്പോൾ കഥയെന്നായിരുന്നു മറുപടി എന്നാ റിപ്പോർട്ട്.
പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അ‍ഞ്ചാമത്തെ സെല്ലിലിരുന്നാണ് അച്ചന്റെ എഴുത്ത്.

ജയിൽ ജീവതം കഥകളാക്കി എഴുതുകയാണ് പീഡന വീരനായ ഈ വൈദികനായ വിചാരണ തടവുകാരൻ . പ്രസിദ്ധീകരിക്കാനാണോ എന്ന ചോദ്യത്തിന് ആരെങ്കിലും പ്രസിദ്ധീകരിക്കാൻ ചോദിച്ചാൽ കൊടുക്കും. ഇല്ലെങ്കിൽ വലിച്ചു കീറി കളയും എന്നും മറുപടി പറഞ്ഞു. കേസില്‍ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാല്‍ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികള്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച ജയിലില്‍ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നപ്പോഴും സംഘം റോബിനെ മര്‍ദ്ദിച്ചതായി വിവരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫാദർ റോബിൻ വടക്കുഞ്ചേരി അറസ്റ്റിലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വികാരി ആയി ഇരിക്കുമ്ബോഴാണ് റോബിന്‍ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ ഇയാള്‍ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതര്‍ക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്സിങ് പഠനത്തിന് അയച്ചിരുന്ന ഇയാള്‍ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളില്‍ ദല്ലാളായി പ്രവര്‍ത്തിച്ചിരുന്നത്.fr-robin-vadakkumchery

ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് പുറമെ അഞ്ച് കന്യാസ്ത്രീകള്‍ പ്രതികളാണ്. ഡോക്ടര്‍മരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ എന്നിവരെ കൂടാതെ ഡോ.ഹൈദരാലി, മാതൃദേവി അംഗവും ഫാദര്‍ റോബിന്റെ സഹായിയുമായ തങ്കമ്മ എന്നിവരാണ് പ്രതികള്‍.പ്രതികള്‍ക്കെതിരേ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം (പോക്‌സോ) പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണ് കേസ്. ഫാദര്‍ റോബിനെതിരേ ബലാല്‍സംഗത്തിനും കേസെടുത്തിട്ടുണ്ട്. ഫാദര്‍ കുറ്റം സമ്മതിച്ചതായി പേരാവൂര്‍ പോലിസ് നേരത്തെ പറഞ്ഞിരുന്നു.

ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് വൈദികരുടെ ആദരണീയ വേഷം ഒരു മറയായിരുന്നുവെന്ന് പോലിസിന്റെ നിഗമനം ഉണ്ടായിരുന്നു . വൈദിക വൃത്തിക്ക് മറവില്‍ ഇയാള്‍ സമ്പാദിച്ചത് കോടികളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . വൈദികരുടെ വേഷം ധരിച്ച് നല്ലപിള്ള ചമഞ്ഞിരുന്ന പ്രതി നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ഇത്തരം വിദേശ കടത്തെല്ലാം മറ്റൊരു ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.ഫാദര്‍ റോബിന് സഭയുടെ നേതൃത്വത്തിലുള്ള പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരിക്കെയാണ് കോടികളുണ്ടാക്കിയതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പത്രത്തിന്റെ എംഡി സ്ഥാനത്ത് വടക്കുംചേരിയിരിക്കുമ്പോള്‍ പത്രം ഒരു വിവാദ വ്യവസായിയുടെ കൈകളിലായിരുന്നു. ഇയാളില്‍ നിന്ന് പത്രസ്ഥാപനം തിരികെ സഭയുടെ കൈകളിലെത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഫാദര്‍ റോബിനാണ്. വ്യവസായിക്കും സഭക്കുമിടയില്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാദര്‍ റോബിനാണ് തുക പറഞ്ഞുറപ്പിച്ചതെന്നാണ് പോലിസ് പറയുന്നത്.

Top