പാരീസ് :മുസ്ലിം തീവ്രവാദികൾ ലോകത്തെ ഭയപ്പെടുത്തുകയാണ്.ഇസ്ലാമോ-ഫാസിസം തുടച്ചുനീക്കാൻ ഫ്രാൻസ് അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു .അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ചെത്തിയ ബ്രഹിം വയോധികയുടെ കഴുത്തറുത്തത് ലോകത്തെ ഞെട്ടിച്ചിരിക്കയാണ് .2015 ല്‍ ഷാര്‍ലി ഹെബ്‌ദോ മാസികയുടെ ഓഫീസില്‍ ഇരച്ചുകയറിയ ഭീകരര്‍ 12 പേരെയാണു കൊലപ്പെടുത്തിയത്. അന്നും കാര്‍ട്ടൂണായിരുന്നു പ്രകോപനം. അതേ വര്‍ഷം നവംബറില്‍ പാരീസില്‍ ഐ.എസ്.
നടത്തിയആക്രമണത്തില്‍ 368 പേരാണു കൊല്ലപ്പെട്ടത്. ഇതോടെ ഭീകരര്‍ക്കെതിരേ ഫ്രാന്‍സ് കടുത്ത നടപടി തുടങ്ങി. ഈ വര്‍ഷവും ഷാര്‍ലി ഹെബ്‌ദോ ആക്രമണം നടത്തിയാണു ഭീകരര്‍ സാന്നിധ്യം അറിയിച്ചത്. തുടര്‍ന്ന് ഒരാഴ്ച മുമ്പ് പ്രവാചകന്റെ കാരിക്കേച്ചര്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപകനായ സാമുവേല്‍ പാറ്റി(47)യെ അഭയാര്‍ഥിയായി ഫ്രാന്‍സിലെത്തിയ യുവാവ് കൊലപ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളിലൂടെ വിവാദം വളര്‍ന്നു. ഷാര്‍ലി ഹെബ്‌ദോയുടെ അടുത്ത കാര്‍ട്ടൂണ്‍ രാജ്യാന്തര തലത്തില്‍ വിവാദമായി. തുര്‍ക്കി പ്രസിഡന്റ് റെജെപ് തയിപ് എര്‍ദോവനെതിരേയായിരുന്നു അത്. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമായിരുന്നു ഇതിനു മറുപടിയായി എര്‍ദോവന്‍ നടത്തിയത്. പാകിസ്താന്‍, ഖത്തര്‍ എന്നീരാജ്യങ്ങള്‍ തുര്‍ക്കിക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. എന്നാല്‍, സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളുടെ നിശബ്ദത തുര്‍ക്കിക്ക് തിരിച്ചടിയാകുകയും ചെയ്തു.
നീസ് പട്ടണത്തില്‍ ക്രൈസ്തവ ആരാധനാലയത്തില്‍ കത്തിയുമായി കടന്നുകയറിയ അക്രമി രണ്ട് സ്ത്രീകളടക്കം മൂന്നുപേരെ കൊലപ്പെടുത്തിയതാണ് പട്ടികയില്‍ ഏറ്റവും അവസാനത്തേത്. നീസ് പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നോത്രെദാം ബസലിക്കയില്‍ ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. ”അള്ളാഹു അക്ബര്‍” എന്ന് ആക്രോശിച്ചെത്തിയ ബ്രഹിം, വയോധികയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെയെത്തിയ പള്ളി ശുശ്രൂഷകന്‍ വിന്‍സന്റ് ലോക്കസി(45)നെയും കഴുത്തറുത്ത് വീഴ്ത്തി. തൊട്ടടുത്തുണ്ടായിരുന്ന ആഫ്രിക്കന്‍ വംശജയായ യുവതി(30)യായിരുന്നു അടുത്ത ഇര.
പലതവണ കത്തിക്കുത്തേറ്റ അവര്‍ ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. 10 മിനിറ്റിനകം ഫ്രഞ്ച് പോലീസ് സ്ഥലത്തെത്തി. ആംബുലന്‍സുകളും അഗ്നിശമന വാഹനങ്ങളും അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ വെടിവച്ചുവീഴ്ത്തിയശേഷം ആശുപത്രിയിലേക്കു മാറ്റി. പിടിയിലാകുമ്പോഴും ഇയാള്‍ അള്ളാഹു അക്ബറെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്കു പരുക്ക് പറ്റുകയും ചെയ്തു. ആഴ്ചകള്‍ക്കു മുമ്പ് ഫ്രാന്‍സില്‍ അഭയാര്‍ഥിയായി എത്തിയ ടുണീഷ്യന്‍ പൗരന്‍ ബ്രഹിം ഔസായ്(21) ആണ് ആക്രമണം നടത്തിയത്. ഇയാളെ സുരക്ഷാഭടന്മാര്‍ അറസ്റ്റ് ചെയ്തു.
മറ്റൊരു നഗരമായ അവിഗണ്ണില്‍ തോക്കുമായെത്തി ജനങ്ങളെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് വധിച്ചു. ഫ്രാന്‍സിലെ അവിഗണ്ണില്‍ ഹാന്‍ഡ്ഗണ്ണുമായാണ് അക്രമിയെത്തിയത്. ജനങ്ങളെ ഭീഷണിപ്പെടുത്തി മുന്നേറിയ ഇയാളെ പോലീസ് നേരിട്ടു. തോക്ക് താഴെയിടാനുള്ള നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നു വെടിവച്ചിടുകയായിരുന്നു. അയാള്‍ പിന്നീട് മരണത്തിനു കീഴടങ്ങി. പ്രവാചകന്റെ കാരിക്കേച്ചര്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് ഈമാസം ആദ്യം പാരീസില്‍ അധ്യാപകനെ കഴുത്തറുത്തു കൊന്നതിനു പിന്നാലെയാണു ആക്രമണങ്ങള്‍. ഭീകരാക്രമണങ്ങളെ ദ് ഫ്രഞ്ച് കൗണ്‍സില്‍ ഫോര്‍ മുസ്ലിം വര്‍ഷിപ്പും അപലപിച്ചു.
നബിദിനാഘോഷങ്ങളും സംഘടന വേണ്ടെന്നുവച്ചു. എല്ലാവരും സംയമനം പാലിക്കണമെന്ന് യു.എന്നും ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ ഗാര്‍ഡിനു പരുക്കേറ്റു. ആക്രമണം നടത്തിയാളെ സുരക്ഷാഭടന്മാര്‍ കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണങ്ങളാണ് ഉണ്ടായതെന്നു ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും രാജ്യത്തുനിന്ന് ഇസ്ലാമോ-ഫാസിസം തുടച്ചുനീക്കി സമാധാനം െകെവരിക്കാന്‍ ആവശ്യമായ നടപടിക്കുള്ള സമയമായെന്നും നീസ് മേയര്‍ ക്രിസ്റ്റിയന്‍ എസ്‌ട്രോസി പറഞ്ഞു.ഷാര്‍ലി ഹെബ്‌ദോ മാസികയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളുടെ പേരില്‍ തുടങ്ങിയ പോരാണു ഫ്രാന്‍സിനെ കലാപഭൂമിയാക്കിയത്. പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു ആരോപണം. ഫ്രാന്‍സിനെതിരേ തുര്‍ക്കി പ്രസിഡന്റ് റെജെപ് തയിപ് എര്‍ദോവന്‍ രംഗത്തുവന്നതോടെ ഏറ്റുമുട്ടല്‍ പുതിയ തലത്തിലെത്തി. സെപ്റ്റംബര്‍ 25 നു ഷാര്‍ലി ഹെബ്‌ദോ മാസിക ഓഫീസിനു സമീപം പാക് പൗരന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണു പരുക്കേറ്റത്.