
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബലന്ധര്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടി. ബിഷപ്പിനെ ചുമതലകളില്‍ നിന്നും താത്ക്കാലികമായി നീക്കിക്കൊണ്ട് വത്തിക്കാന്‍ തീരുമാനമായി. കേരളത്തിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്ന വത്തിക്കാന്‍ എംബസിയിൽ നിന്നാണ് ബിഷപ്പിനെ നീക്കിക്കൊണ്ടുള്ള അറിയിപ്പ് ഉണ്ടായിരിക്കുന്നത്. ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നുമാണ് നീക്കിയത്.
നേരത്തെ തന്നെ സഭാ ചുമതലകളില്‍ നിന്നും നീക്കണമെന്ന് ബിഷപ്പ് വത്തിക്കാന് കത്തയച്ചിരുന്നു. ഈ കത്ത് പരിഗണിച്ചാണ് ബിഷപ്പിനെ ചുമതലകളില്‍ നിന്നും നീക്കിയിരിക്കുന്നത്. ജലന്ധര്‍ രൂപതയുടെ ചുമലത ഒരു അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കിയാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഫ്രാങ്കോ മുളക്കലിനെ ബിഷപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്തിരിക്കുകയാണ്. അദ്ദേഹം ഇനി മുതല്‍ ബിഷപ്പ് എന്ന പദവിയില്‍ ഇല്ല.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഇന്ന് ഉച്ചക്ക് ശേഷം അറസ്റ്റു ചെയ്‌തേക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക അന്വേഷണ സംഘം തന്നെയാകും. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചാൽ ഉടൻ അറസ്റ്റു ചെയ്യാനാണ് നീക്കം നടക്കുന്നത്.