ന്യൂഡൽഹി: വീണ്ടും ബിഷപ്പ് ഫ്രാങ്കോ യ്ക്കും കത്തോലിക്ക സഭക്കും കനത്ത പ്രഹരം .കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രിംകോടതി തള്ളി.
ഹർജി തള്ളിയതോടെ ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണയ്ക്ക് കളമൊരുങ്ങി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ലെന്നും, കേസിന് പിന്നിൽ വ്യക്തിവിദ്വേഷമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേസില്‍ ഫ്രാങ്കോ മുളക്കലിന്‍റെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നായിരുന്നു കോടതിയുടെ നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.