ടെക്നിക്കൽ വിദ്യാഭ്യസം: ജില്ലയിൽ പുതിയ തൊഴിൽ സാധ്യത ട്രേഡുകൾ അനുവദിക്കണം: ഫ്രറ്റേണിറ്റി

മലപ്പുറം : ഐ.ടി.ഐകളിലും പോളിടെക്ക്നിക്കുകളിലും തൊഴിൽ സാധ്യതയുള്ള കോഴ്സുകളും ട്രേഡുകളും അനുവദിക്കുന്നതിലുള്ള ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും മികച്ച ആധുനികവൽക്കരിക്കപ്പെട്ടതും ജോലി സാധ്യതകളുള്ളതുമായ പുതിയ ട്രേഡുകളടങ്ങിയ ഗവൺമെന്റ് സ്ഥാപനങ്ങൾ ജില്ലക്കനുവദിക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ എക്സിക്യുടീവ് ആവശ്യപ്പെട്ടു.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഐ.ടി വിഭാഗങ്ങളിൽ ധാരാളം കോഴ്സുകൾ മറ്റു ജില്ലകൾക്ക് അനുവദിക്കുമ്പോഴും ജില്ലക്ക് നേരിടേണ്ടി വരുന്നത് കടുത്ത അവഗണനയാണ്. ധാരാളം പ്രവാസികളുള്ള ജില്ലയിൽ ഇത്തരം ട്രേഡുകൾ ആരംഭിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളിൽ മികച്ച ജോലികൾ നേടനാവും. പൊതുവിദ്യാഭ്യാസത്തിന് ധാരാളം ഫണ്ടുകൾ ചെലവാക്കുന്ന ഇടതു സർക്കാർ മലപ്പുറത്തോടു കാണിക്കുന്ന ഈ അവഗണന പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. രജിത മഞ്ചേരി, ജസീൽ മമ്പാട്, ബഷീർ തൃപ്പനച്ചി, സാബിക് വെട്ടം, ടി ആസിഫലി തുടങ്ങിയവർ സംസാരിച്ചു.

Top