ചികിത്സക്കായി കേരളത്തിലെത്തു ആൻഡമാൻ ദ്വീപ് നിവാസികൾക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂർ

പോർട്ട് ബ്ലെയർ : മികച്ച വൈദ്യചികിത്സക്കായി ചെന്നൈയെയും കേരളത്തെയും ആശ്രയിക്കുന്ന  നിർധനരായ ദ്വീപ് നിവാസികൾക്ക് സൗജന്യ താമസം ഒരുക്കാൻ ഡോ. ബോബി ചെമ്മണൂർ. ആൻഡമാൻ മാപ്പിള സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആൻഡമാനിലെ പോർട്ട് ബ്ലെയറിലെ  ഹോട്ടാൽ മറീന മാനറിലെ കോഫറൻസ് ഹാളിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ മുഖ്യാത്ഥിയായി സംസാരിക്കുകയായിരുു ഡോ. ബോബി ചെമ്മണൂർ. ദ്വീപ് നിവാസികൾക്ക് നാമമാത്രമായ ചിലവിൽ  ചികിത്സ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ചടങ്ങിൽ വെച്ച് ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കു സഹിബ, ഭരത്, വർഷ എിവർക്കുള്ള  ധനസഹായം ഡോ. ബോബി ചെമ്മണൂർ നേരിട്ട് വിതരണം ചെയ്തു. AMSO പ്രസിഡന്റ് എൻ. യൂസഫ്, ടി.പി. ഹാഷിർ അലി, ഫൈസൽ, വിജയരാജ്, സത്താർ, സുബൈർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. ബോബി ചെമ്മണൂരിന്റെയും ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും ലാഭേച്ഛയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സൗകര്യമൊരുക്കുന്ന ബോബി ഫാൻസ് ആപ്പ്,  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്തോഷം കണ്ടെത്തുവരും മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുവരും ഗൂഗിൾ പ്‌ളേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗലോഡ് ചെയ്യണമെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പരിചയപ്പെടുത്തണമെന്നും  ഡോ. ബോബി ചെമ്മണൂർ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top