കൊച്ചി: ബ്ലാക്‌മെയിലിങ്ങും ഭീഷണിയും വഴി കോടികള്‍ അനധികൃതമായി സമ്പാദിച്ചുവെന്ന പരാതിയില്‍ നാരദ എഡിറ്റര്‍ മാത്യുസാമുവലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെത്തിയ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസമാണ് മാത്യുസാമുവലിനെ ചോദ്യം ചെയ്തത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഒളിക്യാമറയില്‍ കുടുക്കിയശേഷം വാര്‍ത്ത പുറത്ത് വിടാതിരിക്കാന്‍ കോടികള്‍ കൈപ്പറ്റിയെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കോടികളുടെ സമ്പാദ്യമാണ് വിവാദ മാധ്യമ പ്രവര്‍ത്തകനുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലുള്‍പ്പെടെ ഹണിട്രാപ്പിലുടെയും കോടികള്‍ നാരദ തട്ടിയെടുത്തിരുന്നു.
ഈ സാഹചര്യത്തിലാണ് ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാരദയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്. വിദേശത്തും സ്വദേശത്തുമായുള്ള മാത്യുസാമുവലിന്റെ സ്വത്തുക്കളുടെ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും കൃത്യമായ രേഖകള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. കേരളത്തിലെ സഹകരണ ബാങ്കുകളിലുള്‍പ്പെടെ കോടികളുണ്ടെന്ന് പരാതിയും എന്‍ഫോഴ്‌സമെന്റിന് ലഭിച്ചട്ടുണ്ട്. ഇന്നലെ മൊഴിയെടുത്തുവെങ്കിലും മാത്യുസാമുവലിന്റെ സാമ്പത്തി സോഴ്‌സുകളെ കുറിച്ച് വ്യക്തമായ രേഖകള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.
നാരദയുടെ ഡയറക്ടായ ഡല്‍ഹിയിലെ സ്വാകാര്യ ആശുപത്രിയ ജീവനക്കാരി എയ്ഞ്ച്ല്‍ എബ്രഹാമിനെയും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.