യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒളിക്യമാറയില്‍ ;കേരളം മുക്കിയ വീഡിയോ പുറത്ത് !

തിരുവനന്തപുരം: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യുസാമുവല്‍ നടത്തിയ ഹണിട്രാപ്പില്‍ കുടുങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിന് തെളിവുകള്‍ പുറത്ത്. ഫോണിലുടെ അശ്ലീല സംഭാഷണം നടത്തി മുന്‍ കെടിഡിസി ചെയര്‍മാനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സാമ്പത്തീക ഇടപാടുകളും യുവതിയുമായി നടത്തിയത്. ഇത് സംബന്ധിച്ച് തെളിവുകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിടുന്നു. ഹിണിട്രാപ്പില്‍ കുടുങ്ങിയ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടെലിഫോണീലുടെ ഈ യുവതിയുമായി അശ്ലീലം പറയുന്ന സംഭാഷണങ്ങള്‍ നേരത്തെ പുറത്തായിരുന്നു. സംസ്ഥാനത്തെ നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് ഈ ഐഎഎസ് ഉദ്യോഗസ്ഥനേയും ട്രാപ്പില്‍ കുടുക്കിയിരിക്കുന്നത് .

കെടിഡിയിലെ സോഷ്യല്‍ മീഡിയ കാംപയിനുവേണ്ടി ചെയര്‍മാനെ സമീപിക്കുന്ന യുവതിയ്ക്ക് എല്ലാ നിയമങ്ങളും മറികടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചു ലക്ഷം രൂപയുടെ പ്രൊജക്ട് അനുവദിക്കുകയായിരുന്നു. ടെന്‍ഡറോ മുന്‍ പരിചയോ നോക്കാതെ വ്യാജ കമ്പനിയ്ക്ക് അഡ്വാന്‍സായി ഒരു ലക്ഷം രൂപയും കെടിഡിസി ചെയര്‍മാന്‍ നല്‍കി. ഈ സംഭവങ്ങള്‍ മുഴുവന്‍ നാരദിയിലെ വനിതാ മാധ്യമ പ്രവര്‍ത്തക ഒളിക്യാമറയിലും പകര്‍ത്തി.സത്യത്തില്‍ ഇല്ലാത്ത ഒരു പ്രോജക്ടുമായി ചെന്ന യുവതി ഐ.എ.എസ് മേധാവിയേ സെക്സ് ട്രാപ്പില്‍ കുടുക്കി പണം വാങ്ങിക്കുകയും അത് വീഡിയോയില്‍ റെക്കോഡ് ചെയ്യുകയുമായിരുന്നു.

മംഗളം നടത്തിയ ഹണിട്രാപ്പില്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് നാരദ നടത്തിയ ഹണിട്രാപ്പിന്റെയും ബ്ലാക്‌മെയിലിങ്ങിന്റേയും തെളിവുകള്‍ പുറത്ത് വരുന്നത്. കെടിഡിസിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുന്നതിന് മുമ്പ് ഇതിനുവേണ്ടി യുവതിയും ചെയര്‍മാനും ഗൂഢാലോചന നടത്തുന്നതായി ടെലിഫോണ്‍ രേഖകഖളും വ്യക്തമാക്കുന്നുണ്ട്. ഓഫിസിലെത്തിയാല്‍ താന്‍ പറയുന്നത് പോലെ ചെയ്യണമെന്നും ആര്‍ക്കും സംശയം തോന്നരുതെന്നുമാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവതിയോട് പറയുന്ന ഭാഗമുണ്ട്.

ഒളിക്യാമറയുമായി തലസ്ഥാനത്തെ കെടിഡിസി ഓഫിസില്‍ എത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് വ്യാജ കമ്പനിയുടെ പേരില്‍ കൈപ്പറ്റുകയായിരുന്നു. ഓഫിലെത്തിയ ഒരു മണിക്കൂറോളം ചിലവഴിക്കുന്നത് മുഴുവനും ഈ യുവതി ഒളിക്യാമറയില്‍ കുടക്കിയിരുന്നു. വ്യാജപേരിലുള്ള ഒരു കമ്പനിയ്ക്ക് യാതൊരു അന്വേഷണവും നടത്താതെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അനുസരിക്കാതെയുമാണ് അന്നത്തെ കെടിഡിസി ചെയര്‍മാന്‍ യുവതിയ്ക്ക് സര്‍ക്കാര്‍ ചെക്ക് നല്‍കുന്നത്. ഇത് കൂടാതെ മറ്റ് ഗള്‍ഫ് സന്ദര്‍ശവും ഗയിയില്‍ ജോലി വാഗ്ാദനവും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ യുവതിയ്ക്ക് നല്‍കുന്നുണ്ട്. director-minorityപല ദിവസങ്ങളിലായി ഫോണിലുടെയും നേരിട്ടും ഉദ്യോഗസ്ഥരെ മംഗളം മോഡലില്‍ ഈ യുവതി വളച്ചെടുക്കുകയായിരുന്നു. പിന്നീടാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റിയത്.

ഇതേ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഈ മാധ്യമ പ്രവര്‍ത്തകയുമായി നടത്തുന്ന സ്വകാര്യ സംഭാഷണം. ഇത് മന്ത്രി ശശീന്ദ്രന്‍ നടത്തിയപോലത്തേ തീര്‍ത്തും സ്വകാര്യ 2പേര്‍ തമ്മിലുള്ള സ്വകാര്യ കാര്യമല്ല. സെക്സിനു പകരം സര്‍ക്കാര്‍ പദ്ധതിയും അഴിമതിയും ചെയ്ത് കൊടുക്കുന്ന വന്‍ അധികാര ദുര്‍വിനിയോഗമാണ്‌.

Top