വാര്‍ത്ത നിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; മാത്യുസാമുവല്‍ തന്നെ ഭീഷണിപ്പെടുത്തിയട്ടില്ല; പ്രതികരിക്കാനില്ലെന്ന് നാരദ എഡിറ്റര്‍ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കുന്ന വീഡിയോ പോലീസ് പിടിച്ചെടുത്തേയ്ക്കും

തിരുവനന്തപുരം: ഒളിക്യാമറാ ദൃശ്യങ്ങള്‍ കാണിച്ച് നാരദ എഡിറ്റര്‍ മാത്യുസാമുവല്‍ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാത്യുസാമുവന്‍ തന്നെ കാണാന്‍ എത്തിയട്ടില്ലെന്നും അത്തരമൊരു സാഹചര്യമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.തെഹല്‍ക്ക എഡിറ്ററുടെ കയ്യില്‍ തനിക്കെതിരായ യാതൊരു തെളിവുകളുമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇതെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മാത്യുസാമുവല്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

ആഭ്യന്തരമന്ത്രിയായിരിക്കെ തെഹല്‍ക്ക എഡിറ്റര്‍ മാത്യുസാമുവല്‍ കോട്ടയത്തെ തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ വിഡിയോയെ കുറിച്ച് കഴിഞ്ഞ ദിവസം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതേ സമയം നാരദയില്‍ നിന്നും ലീക്കായ വീഡിയോയില്‍ മാത്യുസാമുവലും തിരുവഞ്ചൂരും തമ്മിലുളള സംഭാഷണം വ്യക്തമാണ്. സോളിഡ് എവിഡന്‍സുണ്ടെന്നും ഇതേ മുറിയില്‍ വച്ചാണ് സ്വര്‍ണ്ണം സമ്മാനമായി വാങ്ങിയതെന്നും മാത്യുസാമുവല്‍ പറയുമ്പോള്‍ എന്നെ ഉപദ്രവിക്കരുതെന്ന് ആഭ്യന്തരമന്ത്രികൂടിയായിരുന്ന തിരുവഞ്ചൂര്‍ അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. കേരള രാഷ്ട്രിയത്തിലും കോണ്‍ഗ്രസിലും കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചാണ് മാത്യുസാമുവല്‍ ബ്ലാക്‌മെയില്‍ നടത്തിയതെന്ന് തിരുവഞ്ചൂരിന്റെ പ്രതികരണത്തോടെ കൂടുതല്‍ വ്യക്തമാവുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തിനാണ് മാത്യുസാമുവലിനെ കണ്ടില്ലെന്ന പച്ചക്കള്ളം തിരുവഞ്ചൂര്‍ ആവര്‍ത്തിക്കുന്നത് തന്നെ ഇത് കൊണ്ട്മാത്രമാണ്. മാത്യുസാമുവലിനെ കണ്ടുവെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നും സമ്മതിച്ചാല്‍ എന്തായിരുന്നു ആ വീഡിയോ എന്ന് കൂടി മുന്‍ മന്ത്രിയ്ക്ക് വെളിപ്പെടുത്തേണ്ടിവരും. അത് കൊണ്ട് തന്നെയാണ് വാര്‍ത്ത നിഷേധിച്ച് തിരുവഞ്ചൂര്‍ രംഗത്തെത്തിയതും.കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രോപ്പില്‍ കുടുക്കി മാത്യുസാമുവലും നാരദയും കോടികള്‍ തട്ടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മുന്‍ മന്ത്രിമാരെയും ഒളിക്യാമറയില്‍ കുടുക്കി പണം തട്ടിയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ വന്‍ വിവാദം സൃഷ്ടിച്ചേക്കാവുന്ന ഒളിക്യമറ ദൃശ്യങ്ങള്‍ മാത്യുസാമുവലിന്റെ കയ്യില്‍ നിന്ന് പോലീസ് പിടിച്ചെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീഡിയോ തന്റെ കൈവശമില്ലെന്ന് മാത്യുസാമുവല്‍ ആവര്‍ത്തിച്ചാല്‍ എന്തിനാണ് തിരുവഞ്ചൂരിനെ ഭീഷണിപ്പെടുത്തിയെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടിവരും. ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നതോടെ ഇക്കാര്യം നിഷേധിക്കാനാകാത്തതും മാത്യുസാമുവലിനെ കൂടുതല്‍ കുരിക്കിലാക്കും. ബംഗാളിലെ ബ്ലാക്‌മെയില്‍ കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ അന്വേഷണത്തിനെത്തിയ കൊല്‍ക്കത്ത പോലീസ് മുന്‍ മന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖകരിച്ചിരുന്നു. ഡല്‍ഹിയില്‍ സഹാറ കേസുമായി ബന്ധപ്പെട്ട ബ്ലാക്‌മെയിലിങ്ങും മാത്യുസാമുവലിനെതിരായി പോലീസ് അന്വേഷണം തുടങ്ങിയതായാണ് സൂചന.

Top