കൊച്ചി:സുഹൃത്ത് ബലാൽസംഗത്തിന് ഇരയായതായി ഒളിമ്പ്യന്‍ മയൂഖ ജോണി. ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. കൂട്ടുകാരി നൽകിയ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം. വാർത്താസമ്മേളനത്തിലാണ് മയൂഖ ജോണി ഗുരുതര ആരോപണം ഉന്നയിച്ചത്.ചുങ്കത്ത് ജോൺസൺ എന്ന് പറയുന്ന ആൾക്കെതിരെയാണ് താരം പരാതിയുമായി രംഗത്തെത്തിയത്. 2016ഇൽ നടന്ന സംഭവത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തിലായിരുന്നു കായികതാരമായ മയൂഖ ജോണി പ്രതികരണം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ജോണ്‍സണ്‍ ഇരയെ വീട്ടിൽ കയറി ബലാൽസംഗം ചെയ്തുവെന്നും വിവാഹ ശേഷവും ഇരയെ ഭീഷണിപ്പെടുത്തുന്നതായുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മയൂഖ ഉന്നയിക്കുന്നത്.
പീഡനക്കേസിലെ മുഖ്യപ്രതി ചുങ്കത്ത് ജോൺസനാണ്. ഇയാളെ രക്ഷിക്കാൻ ഗൂഢാലോചന നടന്നു. 2016ലാണ് ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് തന്നെ കണ്ടപ്പോൾ സുഹൃത്ത് ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്നും മയൂഖ അറിയിച്ചു.
തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലാണ് പ്രതികരിച്ചതെന്നും മയൂഖ ജോണി ആരോപിച്ചു. പരാതി പിൻവലിക്കാൻ ശ്രമം നടന്നു. വനിതാ കമ്മിഷൻ വഴി പരാതി നൽകാൻ ശ്രമിച്ചെങ്കിലും അവർ ഇടപെട്ടതായി വിവരം ലഭിച്ചു. പ്രതിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും മയൂഖ ജോണി ആരോപിച്ചു.കേസില്‍ പ്രതിക്കായി ഒരു മന്ത്രിയും ഇടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. സാക്ഷി എന്ന നിലയിൽ എനിക്കെതിരെയും ഭീഷണി വരുന്നുണ്ട്. മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.