കായികരംഗത്ത് കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് കായികമന്ത്രി ഇപി ജയരാജന്‍

ep-jayarajan-on-strike

കണ്ണൂര്‍: കായിക രംഗത്ത് ഇപ്പോള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളും മാറ്റുമെന്ന് കായിക മന്ത്രി ഇപി ജയരാജന്‍. പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കായികരംഗത്ത് ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

വ്യവസായമേഖലയുടെയും കായികമേഖലയുടെയും സംരക്ഷണത്തിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്ത് ആരെയും അവഗണിക്കുന്ന അവസ്ഥയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top