ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രു. 8-ലേക്ക് നീട്ടി

തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക് ഡെവലപ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8-ലേക്ക് നീട്ടി.

പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇന്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്‍നിരയിലുളള ബ്ലോക് ചെയിന്‍,ഫുള്‍സ്റ്റാക്ക് രംഗങ്ങളില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് abcd.kdisc.kerala.gov.in ലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി പത്തിന് നടക്കുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. എന്‍ജിനീയറിംഗ്, സയന്‍സ് ബിരുദധാരികള്‍ക്കും മൂന്നു വര്‍ഷ ഡിപ്ലോമക്കാര്‍ക്കും വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫുള്‍സ്റ്റാക് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടിസിഎസ് അയോണില്‍ (TCS ion) ഇന്റേണ്‍ഷിപ്പും ലഭിക്കും. അസോസിയേറ്റ്, ഡെവലപ്പര്‍, ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ ത്രീ ലെവല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമാണ് ബ്ലോക് ചെയിന്‍ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചി പ്രകാരം കോഴ്‌സ് തെരഞ്ഞെടുക്കാം.

ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണ്‍, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്‌സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയാണ്. കൂടാതെ കോഴ്‌സ് അഡ്വാന്‍സ് തുകയായി 1000 രൂപയും വിദ്യാര്‍ത്ഥികള്‍ അടയ്ക്കണം. തിരഞ്ഞെടുക്കപ്പെടാത്ത വിദ്യാര്‍ഥികള്‍ക്ക് അഡ്വാന്‍സ് തുക തിരികെ ലഭിക്കും. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന വനിതകള്‍ക്ക് നൂറു ശതമാനവും മറ്റുള്ളവര്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471-2700813, 8078102119.

Top