തിരുവനന്തപുരം: തിരുവോണദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന മുഹമ്മദ് ഹഖിമിന്റേയും മിഥിലാജിന്റേയും മൃതദേഹം ഖബറടക്കി. ഇരുവരുടേയും വസതിക്കു സമീപമുള്ള പള്ളിയിലാണ് ഖബറടക്കിയത്. മന്ത്രിമാരായ എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഇരുവരുടേയും വീട്ടിലെത്തി അനുശോചനമര്‍പ്പിച്ചു.കോണ്‍ഗ്രസിന്റെ വാദം നിരാകരിച്ച് പൊലീസിന്റെ എഫ് ഐ ആര്‍. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യം എന്ന് പൊലീസ്. പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് പൊലീസിന്റെ എഫ് ഐ ആര്‍ വ്യക്തമാക്കുന്നു.കേസില്‍ മൊത്തം ആറ് പ്രതികളാണുള്ളത്. സജീവ് ,അന്‍സാര്‍ എന്നിവരാണ് പ്രതികള്‍. നാല് പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പൊലീസ് എഫ് ഐ ആര്‍.
തിരുവോണപുലരി ഉണര്‍ന്നത് വെഞ്ഞാറമൂടിലെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതക വാര്‍ത്തകേട്ടാണ്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു.നിരവധി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വഴിയരികില്‍ കാത്തു നിന്നത്. ആദ്യം മിഥിലാജിന്റെ മൃതദേഹം വെമ്പാലത്തെ വസതിയിലെത്തിച്ചു. പിന്നീട് വെമ്പാലം ജുമാമസ്ജിദില്‍ ഖബറടക്കി. മുഹമ്മദ് ഹഖീമിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം സമീപത്തുള്ള മുസ്ലീം പള്ളിയില്‍ ഖബറടക്കുകയായിരുന്നു.
അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ കോൺഗ്രസ് പ്രവർത്തകരായ ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി സജീവ് ഒളിവിലാണ്. ഇയാളുടെ കൂട്ടുകാരനും ഐഎൻടിയുസി പ്രാദേശിക നേതാവുമായ സജിത് പിടിയിലായിട്ടുണ്ട്.വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ തിരുവോണനാൾ പുലർച്ചെയാണ് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നത്. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.