സ്ത്രീ പീഡനക്കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ ! പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിച്ച് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തുക്കളും പീഡിപ്പിച്ചു

തൃശൂർ : ചാലക്കുടിയിൽ സ്ത്രീ പീഡനക്കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. ചാലക്കുടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണി പെടുത്തിയ ഡി വൈ എഫ് ഐ പ്രവർത്തകണ് ആണ് അറസ്റ്റിലായത് . ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശ്രീകാന്തും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവത്തിൽ പത്തിലേറെ പ്രതികൾ ഉണ്ടെന്നാണ് സൂചന.

ശ്രീകാന്തിന്റെ സുഹൃത്ത് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഡിവൈഎഫ്ഐ പ്രവർത്തകനായ ശ്രീകാന്ത് മറ്റ് ആറു സുഹൃത്തുകളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഇവർ പണം തട്ടിയതായും പരാതിയിൽ പറയുന്നു.

ശ്രീകാന്തിന്റെ സുഹൃത്ത് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീക്ഷിണിപ്പെടുത്തി ശ്രീകാന്തും 6 കൂട്ടുകാരും ചേർന്ന് പെൺകുട്ടിയെ ക്രൂരബലാൽസംഗം ചെയ്യുകയായിരുന്നു.

അതേസമയം, കസ്റ്റഡിയിലെടുത്ത് ഒരു ദിവസം പിന്നിട്ടിട്ടും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഉന്നത നേതാക്കളുടെ ഇടപെടലാണ് കാരണം. കൊരട്ടി ഭാഗത്ത് താമസിക്കുന്ന യുവതിയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുമെന്നുമാണ് പരാതി.

Top