ഐ എസ് ആര്‍ ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി. ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ച ദിവസമാണ് ഭീഷണികത്ത് വന്നിരിക്കുന്നത്.
പുല്‍വാമ സ്‌ഫോടനം ഉള്‍പ്പെടെയുള്ള ഭീകരാക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘടനയുടെ ഭീഷണി അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ആദ്യമായിട്ടാണ് ജെയ്ഷെ ഇ മുഹമ്മദിന്റെ സാന്നിധ്യം സൂചിപ്പിക്കപ്പെടുന്നത്.. മോദിയെ പിന്തുണയക്കുന്നത് തുടരരുതെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും പറഞ്ഞുകൊണ്ടുള്ള കത്ത് മാധവന്‍ നായരുടെ ശാസ്തമംഗലത്തെ വീട്ടിലാണ് എത്തിയത്.
പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ച കത്ത് സുരക്ഷാ ചുമതലയുള്ള സി എസ് എഫ് ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. കത്ത് രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറി. വിഷയം അതീവ ഗൗരവത്തില്‍ എടുക്കണമെന്നാണ് പൊലീസിനു കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ അന്വേഷണം രഹസ്യമാക്കാനാണ് നീക്കം. മാധവന്‍ നായരുടെ വീടിനു സമീപം സിസിടിവി ക്യാമറകള്‍ ഇല്ല എന്നാണ് പോലീസ് പറയുന്നത്. മ്യുസിയം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും മാധവന്‍ നായര്‍ പങ്കെടുത്തിരുന്നു.