പ്രളയം കേരളത്തില്‍ വലിയ നഷ്ടങ്ങളാണ് വരുത്തിയത്. നിരവധി പേരുടെ വീടുകളാണ് നഷ്ടമായത്. പ്രളയത്തില്‍ വീട് നഷ്ടമായ കമലാക്ഷിയമ്മയ്ക്ക് കുട്ടനാട്ടില്‍ വീടൊരുങ്ങി. പള്ളാത്തുരുത്തിയിലെ നൂറ്റിയാറ് വയസുകാരി കമലാക്ഷി അമ്മയ്ക്കാണ് മന്ത്രി ജി.സുധാകരന്‍ മുന്‍കൈയെടുത്ത് വീട് നിര്‍മിച്ചുനല്‍കിയത്
പ്രളയത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന സമയത്താണ് പള്ളാത്തുരുത്തിയിലെ കമലാക്ഷിയമ്മയുടെ വീടിന്റെ ശോചനീയാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ജനകീയ സമതി രുപീകരിച്ചു. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ പ്രളയത്തിനായി സമാഹരിച്ച ഒരുലക്ഷം രൂപയും ചേര്‍ത്ത് മൂന്നര ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്.
രണ്ടു പെണ്‍മക്കള്‍ മാത്രമുള്ള കമലാക്ഷിയമ്മ തകര്‍ന്ന വീട്ടിലായിരുന്നു ഇത്രനാളും കഴിഞ്ഞിരുന്നത്. മൂന്നുമുറികളുള്ളതാണ് പുതിയ വീട്. സര്‍ക്കാര്‍ സഹായത്തോടെയുള്ള മറ്റുവീടുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ചടങ്ങില്‍ അറിയിച്ചു