പമ്പയില്‍ ചളി നീക്കേണ്ടെന്ന് വീട്ടുകാര്‍; ലക്ഷ്യം ലക്ഷങ്ങളുടെ മണല്‍ കച്ചവടം

പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ പമ്പ ഗതി മാറിയൊഴുകി. പ്രളയത്തിന് രണ്ടാഴ്ച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയെങ്കിലും വീടുകള്‍ക്കുള്ളിലും പുറത്തും മണല്‍ കൂമ്പാരമാണ്. വീടുകളില്‍ താമസം ബുദ്ധിമുട്ടുമാണ്. എന്നാല്‍ പമ്പ ഗതി മാറി ഒഴുകിയ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരോട് വൃത്തിയാക്കേണ്ട എന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രളയത്തില്‍ പ്രദേശത്ത് വന്നടിഞ്ഞത് ആറ്റുമണലാണ്. ഇന്ന് അതിന് വില ലക്ഷങ്ങളാണ്. മണല്‍ മാറ്റി കളയാതെ അത് വിറ്റ് കാശാക്കാമെന്ന ചിന്തയിലാണ് നാട്ടുകാര്‍.

Top