സംസ്ഥാനത്ത് വീണ്ടും പനി മരണം; മരിച്ചത് പത്തനംതിട്ട സ്വദേശി; എച്ച് 1 എന്‍ 1 ആണോ എന്ന് സംശയം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്‌കുമാര്‍ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് എച്ച്1 എന്‍1 ആയിരുന്നോ എന്നാണ് ഉയരുന്ന സംശയം.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top