നടി കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു? പ്രതികരിച്ച് സുരേഷ് കുമാര്‍

തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ പിതാവും നിര്‍മാതാവുമായ ജി.സുരേഷ് കുമാര്‍. വാര്‍ത്തയില്‍ ഒരു സത്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേര്‍ത്ത് നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.കീര്‍ത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാദ്യമായിട്ടല്ല കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Top