ഉത്തര്‍പ്രദേശില്‍ യുവതിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്നു കൂട്ടമാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. 35 വയസുകാരിയെ പിതാവ് സുഹൃത്തുകള്‍ക്ക് കാഴ്ചവച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. ഏപ്രില്‍ 15ന് വൈകുന്നേരം കംലപുര്‍ മേഖലയില്‍ നടന്ന മേളയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ പിതാവ് നിര്‍ബന്ധിച്ച് സുഹൃത്തായ മാന്‍ സിംഗിനൊപ്പം പറഞ്ഞയച്ചു. യുവതിയെ ബൈക്കില്‍ കയറ്റി മറ്റൊരു സുഹൃത്തായ മീരജിന്റെ വീട്ടിലെത്തിച്ച ശേഷം പിതാവും സുഹൃത്തുകളും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. 18 മണിക്കൂറിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 16 വര്‍ഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന.
മകളെ കൂട്ടുകാരനൊപ്പം ബൈക്കില്‍ കയറ്റിവിട്ടു; സുഹൃത്തിന്റെ വീട്ടില്‍ വച്ച് പീഡനം
Tags: gang rape