ന്യൂഡല്‍ഹി:പതിനഞ്ചു വർഷം മുൻപ് അബദ്ധത്തിൽ പാക്കിസ്ഥാനിലെത്തി അവിടെ കുടുങ്ങിപ്പോയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്ത്യയിലത്തെി. കറാച്ചിയില്‍ നിന്നും ഇദി ഫൗണ്ടേഷനില്‍ നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാണ് ഗീത ഇന്ന് രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. പാക് ഹൈക്കമ്മീഷനിലാണ് ഗീത ഇപ്പോഴുള്ളത്.ഇന്ത്യയിൽ തിരിച്ചെത്തിയ ഗീതയ്ക്ക് ബന്ധുക്കളെ തിരിച്ചറിയാനായില്ല. ബിഹാർ സ്വദേശികളായ കുടുംബത്തെ ഗീത നേരത്തേ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇന്നു ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഗീത ഇവരെ കണ്ടു. എന്നാൽ ഗീതയ്ക്ക് അവരെ തിരിച്ചറിയാനായില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഡിഎൻഎ പരിശോധന ഫലം വന്നതിനുശേഷം മാത്രമേ ഗീതയെ ഇവർക്ക് കൈമാറുകയുള്ളൂവെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇന്ന് വൈകീട്ട് ഗീതക്കും ബന്ധുക്കള്‍ക്കും പാക് ഹൈക്കമ്മീഷനില്‍ വിരുന്നൊരുക്കിയിട്ടുണ്ട്.
പിതാവും രണ്ടാനമ്മയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗീതയെ കാണാനായി ഡല്‍ഹിയിലത്തെിയിട്ടുണ്ട്. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമേ ഗീതയെ ബിഹാറില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. ഇക്കാര്യത്തില്‍ തീരുമാനത്തിന് 20 ദിവസമെങ്കിലും എടുത്തേക്കും.
ഇസ്ളാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ക്ക് ലഭിച്ച മാതാപിതാക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞതാണ് ഗീതക്ക് തിരിച്ചത്തൊനുള്ള വഴിയൊരുക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചയെ തുടര്‍ന്നാണ് ഗീതയുടെ തിരിച്ചുവരവ്.