12 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ;പാകിസ്‌താനില്‍ ഒറ്റപ്പെട്ട ഗീത ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഒ‌റ്റപ്പെട്ടുപോയ ബധിരയും മൂകയുമായ ഗീത എന്ന പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗീതയുടെ കുടുംബത്തെ കണ്ടെത്തിയതായും ഡിഎന്‍എ പരിശോധന നടത്തി കുടുംബത്തിനു ഗീതയെ കൈമാറുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.13 വര്‍ഷം മുമ്പ്‌ അബദ്ധത്തില്‍ ലാഹോറില്‍ പെട്ടു പോയ ഗീത പാകിസ്‌താനില്‍ പെട്ടു പോവുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇപ്പോള്‍ ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ ഒരുങ്ങുകയാണ്‌ ഗീത.ഇന്ത്യന്‍ ഹൈകമ്മീഷന്‍ അയച്ചു നല്‍കിയ ഫോട്ടാകളില്‍ നിന്നും കുടുംബത്തെ തിരിച്ചറിയുകയായിരുന്നു ഗീത. ബീഹാറിലുള്ള മാതാപിതാക്കളും ഗീതയെ തിരിച്ചറിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായാണ് ഗീതയെ നാട്ടില്‍ എത്തിക്കുന്നത്.
സല്‍മാന്‍ഖാന്റെ ബജ്‌റംഗി ഭായിജാന്‍ എന്ന ചിത്രം ശ്രദ്ധ ആകര്‍ഷിച്ചതിന്‌ ശേഷമാണ്‌ ഗീതയുടെ വാര്‍ത്തകള്‍ ഉയര്‍ന്നത്‌. ഇപ്പോള്‍ 21 വയസുള്ള ഗീത 13 വര്‍ഷം മുമ്പാണ്‌ പാകിസ്‌താനില്‍പ്പെട്ട്‌ പോയത്‌. ഝംജഹുദ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ പെണ്‍കുട്ടി ലാഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടുപോവുകയായിരുന്നു. ഒരു മില്‍ട്ടറി ഉദേയാഗസ്‌ഥനാണ്‌ കുട്ടിയെ ഗീതയെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ഇതുവരെ പാകിസതാന്റെ ചാരിറ്റി ഹോമായ എദി ഫൗണ്ടേഷനാണ്‌ ഗീതയെ വളര്‍ത്തിയത്‌.

Top