ബന്ധം വേര്‍പെടുത്തിയിട്ടും മകള്‍ക്കായി ഒരുമിച്ച് കൂടുന്ന ദമ്പതികള്‍; എല്ലാത്തിനും തുണയായി രണ്ടാനച്ഛനും രണ്ടാനമ്മയും

അച്ഛനും അമ്മയും വിവാഹബന്ധം വേര്‍പെടുത്തുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. അച്ഛനമ്മമാരുടെ സ്‌നേഹം ഒരുമിച്ച് ലഭിക്കാനിടയില്ലാത്തത് കുട്ടികളുടെ മാനസികവളര്‍ച്ചയെ തന്നെ ബാധിക്കുന്നതാണ്. ബന്ധം വേര്‍പ്പെടുത്തിയവരാകട്ടെ പിന്നീടൊരിക്കലും പരസ്പരം കാണരുതേ എന്നാകും കരുതുക. ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ അവസ്ഥ. എന്നാല്‍ പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും എല്ലാം തികച്ചും വ്യത്യസ്ഥമായ നിലപാടുകള്‍ ഉള്ളവരുടെ ഇടയില്‍ സ്ഥിതി വ്യത്യസ്ഥമാകും.

പാശ്ചാത്യനാടുകളില്‍ വിവാഹമോചന ശേഷവും സ്ത്രീയും പുരുഷനും നല്ല സുഹൃത്തുക്കളായി തുടരാറുണ്ട്. പക്ഷെ അപ്പോഴും മക്കള്‍ക്ക് അവരുടെ അച്ഛനും അമ്മയും ബന്ധം വേര്‍പിരിഞ്ഞവര്‍ തന്നെയായിരിക്കും. എന്നാല്‍ ജോര്‍ജിയക്കാരിയായ നാല് വയസുകാരി മെയ്‌ലിനെ സംബന്ധിച്ചിടത്തോളം അച്ഛനും അമ്മയും ബന്ധം വേര്‍പ്പെടുത്തിയത് അവളെ ഒരു തരത്തിലും ബാധിച്ചില്ല. കാരണം അവര്‍ പിന്നീടങ്ങോട്ട് എല്ലാ ആഘോഷങ്ങളിലും അവള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

emili3

മെയ്‌ലിന്റെ അച്ഛന്‍ റിക്കിയും അമ്മ ക്ലാരയും 2013ലാണ് ബന്ധം വേര്‍പ്പെടുത്തിയത്. മെയ്‌ലിന് 8 മാസം പ്രായമായിരുന്നു അപ്പോള്‍.തങ്ങളുടെ വേര്‍പിരിയല്‍ മകളെ ഒരിക്കലും ബാധിക്കരുതെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. വിവാഹമോചിതരായ ശേഷം ഇരുവരും വേറെ വിവാഹം കഴിച്ചു. മകള്‍ക്ക് വേണ്ടി പിറന്നാളിനും, അവധികള്‍ക്കും, ഫുട്‌ബോള്‍ കളിക്കാനും പുറത്ത് കറങ്ങാന്‍ പോകാനുമെല്ലാം ഇവര്‍ ഒത്തുചേരുക പതിവാണ്. ഒപ്പം ഇരുവരുടെയും പുതിയ ഭാര്യയും ഭര്‍ത്താവും കൂട്ടിനുണ്ടാകും. 2015 സെപ്തംബറിലാണ് ക്ലാര ഇപ്പോഴത്തെ ഭര്‍ത്താവായ അലക്‌സിനെ കല്യാണം കഴിക്കുന്നത്. റിക്കിയും എമിലിയും അതേ വര്‍ഷം ഡിസംബറിലും വിവാഹിതരായി. ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചുഎവര്‍ലീ. ക്ലാരയും എമിലിയും നല്ല സുഹൃത്തുക്കളാണ്.

emili4

Top