അധ്യാപികയുമായുള്ള വഴിവിട്ടബന്ധം വിലക്കിയ അമ്മയെ മകള്‍ തലക്കടിച്ച് കൊന്നു; അധ്യാപികയുമായി പെണ്‍കുട്ടി നാടുവിട്ടു

ഗാസിയാബാദ്: അദ്ധ്യാപികയുമായി വഴിവിട്ടബന്ധമുണ്ടെന്ന് കണ്ടെത്തിയ അമ്മ വിദ്യാര്‍ത്ഥിനിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പ്രശ്‌നം അമ്മയുടെ കൊലപാതകത്തില്‍ കലാശിച്ചു. ടീച്ചറുമായുള്ള വഴിവിട്ട ബന്ധം വിലക്കിയ അമ്മയെ മകള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 18കാരിയായ മകള്‍ക്കും അദ്ധ്യാപികയ്ക്കുമെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൃത്യത്തിന് ശേഷം പെണ്‍കുട്ടി അദ്ധ്യാപികയോടൊപ്പം നാടുവിട്ടതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറേ മാസങ്ങളായി തന്റെ മകളും അദ്ധ്യാപികയും തമ്മില്‍ വഴിവിട്ട ബന്ധം തുടര്‍ന്ന് വരികയായിരുന്നുവെന്ന് പിതാവിന്റെ പരാതി. ഇരുവരും ചേര്‍ന്ന് ഒളിച്ചോടാനും പദ്ധതിയിട്ടിരുന്നു. ഈ ബന്ധത്തെ എതിര്‍ത്തതിന്റെ പേരിലാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച തന്റെ ഇളയ മകള്‍ സ്‌കൂള്‍ വിട്ട് വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മാതാവിന്റെ ശരീരം കാണുന്നതെന്നും പിതാവ് മൊഴി നല്‍കി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തിലെ നിജസ്ഥിതി കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ എന്നും പൊലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

Top