ബെംഗളൂരില്‍ ബീഫ് കഴിച്ചതിന്റെ പേരില് മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മൂന്നുമലായാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ബീഫ് കഴിച്ചതിന്റെ പേരിലാണ് മര്‍ദ്ദനമുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബെംഗളൂരു വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സഞ്ജയ് നഗറിലുള്ള താമസസ്ഥലത്തുവച്ച് തദ്ദേശീയരുടെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ബീഫ് കഴിച്ചതിന്റെ പേരിലാണ് അവര്‍ തങ്ങളെ മര്‍ദിച്ചതെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.

ഇവര്‍ താമസിക്കുന്നതിനടുത്തായി ഒരു അമ്പലമുണ്ട്. അതിനാല്‍ ഇവിടെ ഗോമാംസം പാചകം ചെയ്യരുതെന്നു തദ്ദേശീയര്‍ ഇവരോട് പറഞ്ഞിരുന്നു. ഇതു അവഗണിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പരുക്കേറ്റവരില്‍ മെര്‍വിന്‍ മൈക്കിള്‍ ജോയുടെ നില ഗുരുതരമാണ്. വിദഗ്ധ ചികില്‍സയ്ക്കായി മെര്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു രണ്ടു വിദ്യാര്‍ഥികളുടെയും പരുക്ക് നിസാരമാണ്.പോലെസ് നടപടി ഉണ്ടാകത്തതില്‍ അമര്‍ഷം ഉയരുന്നുണ്ട്.

Top