ഇരട്ടത്താപ്പ് പുറത്ത് !ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി രണ്ടരക്കോടി സംഭാവന വാങ്ങി !..

ന്യുഡല്‍ഹി :ബിജെപിയുടെ ബീഫ് വിഷയത്തിലെ ഇരട്ടത്താപ്പ് പുറത്ത് രാജ്യത്തെ ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി വാങ്ങിയ സംഭാവന എത്രയെന്നറിയാമോ… രണ്ടരക്കോടി രൂപ!!! കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ് ഇത്രയും തുക ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് മാത്രമായി ബിജെപിയ്ക്ക് ലഭിച്ചത്. ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ്, ഫ്രിഗെറിയേ കണ്‍വെറ അല്ലാന ലിമിറ്റഡ് ഇന്‍ഡാഗ്രോ ഫുഡ്‌സ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നായി ലഭിച്ചത് രണ്ട് കോടി രൂപയാണ്.

രാജ്യത്തെ ഒന്നാം നമ്പര്‍ ബീഫ് കയറ്റുമതിക്കാരായ അല്ലാനസണ്‍സ് ലിമിറ്റഡിന് കീഴിലുള്ള കമ്പനികളാണ് ഇവ. 2013 മുതല്‍ 2015 വരെയുള്ള കാലത്ത് പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചപ്പോഴാണ് ഈ വിവരം പുറത്തായത്. 2014-2015 കാലഘട്ടത്തില്‍ ഏറ്റവും അധികം സംഭാവന ലഭിച്ച പാര്‍ട്ടിയും ബിജെപിയാണ്. 473.35 കോടി രൂപയാണ് സംഭാവന ഇനത്തില്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിയ്ക്കണം എന്നാണ് ചട്ടം. ഇരുപതിനായിരത്തില്‍ താഴെയുള്ള സംഭാവനകളുടെ കണക്ക് എത്രയെന്ന് ബിജെപി വ്യക്തമാക്കിയിട്ടില്ല.

ബീഫ്‌ നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത നിലപാട്‌ എടുത്തിട്ടുള്ള ഹിന്ദു സംഘടനകള്‍ക്ക്‌ തിരിച്ചടി നല്‍കിക്കൊണ്ട്‌ ബിജെപി രാജ്യത്തെ ഇറച്ചി വ്യവസായികളില്‍ നിന്നും വാങ്ങിയത് കോടികള്‍. 20,000 ന്‌ മുകളില്‍ സംഭാവന സ്വീകരിച്ചാല്‍ അതിന്റെ വിവരം രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിക്കണമെന്ന ചട്ടപ്രകാരമാണ്‌ ബിജെപി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. 2014-15 നവംബറിലെ സംഭാവനാ പട്ടികയാണ്‌ ബിജെപി സമര്‍പ്പിച്ചത്‌. ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന സ്വീകരിച്ച പാര്‍ട്ടിയും ബിജെപിയാണ്‌. 2015 ല്‍ 437.35 കോടി രൂപയാണ്‌ അവര്‍ സംഭാവന സ്വീകരിച്ചത്‌. 2014 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നവാഡ, ബിഹാര്‍, എന്നിവിടങ്ങളില്‍ ബീഫ്‌ വിഷയം മോഡി പ്രചരണായുധമാക്കി മാറ്റിയിരുന്നു.

Top