ബിജെപി തകർന്നടിയുന്നോ…? കോന്നിയിലും 11 ശതമാനത്തിൽ താഴെയെന്ന് റിപ്പോർട്ട്..!! എൻഎസ്എസ് കാലുവാരി

കേരളത്തിൽ എൻഡിഎയുടെ ഭാവി തന്നെ മാറ്റിമറിക്കുന്നതായിരിക്കും ഉപതെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നത്. ബിഡിജെഎസ് അടക്കമുള്ളവരിൽ നിന്നും അകൽച്ചയുണ്ടാക്കിയാണ് ബിജെപി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനാൽ തന്നെ ആർഎസ്എസ് – ബിജെപി വോട്ടുകൾ എത്രയാണ് ഉണ്ടാവുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ പുറത്തുവരുന്നത്.

എന്നാൽ, സാമൂദായിക സംഘടനകളുടെ സമീപനം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇടതുവലതു മുന്നണികള്‍ക്ക് അനുകൂലമായ സാമൂദായിക സംഘടകകളുടെ സമീപനം ഏതു രീതിയില്‍ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. എന്‍എസ്എസിനും എസ് എന്‍ ഡി പിക്കും എതിരെ പരാമര്‍ശം നടത്താനും ബിഡിജെഎസിനെ പഴിക്കാനുമില്ലെന്നുമാണ്  ശ്രീധരന്‍പിള്ള പറയുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിൽ മാത്രമാകും ബിജെപി അൽപ്പമെങ്കിലും ഭേതപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയെന്നാണ് നിരീക്ഷകർ കരുതുന്നത്.  വട്ടിയൂർക്കാവ്  മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞതിൽ തനിക്ക് ആശങ്കയുണ്ടെന്ന് സ്ഥാനാർത്ഥി സുരേഷ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലാണ് യുഡിഎഫ് എൽഡിഎഫ് മുന്നണികൾ തമ്മിൽ കനത്ത മത്സരം നടന്ന എറണാകുളത്തെയും അരൂരിലെയും അവസ്ഥയെന്നാണ് റിപ്പോർട്ട്.

എക്സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കിൽ കോന്നിയിലെ സ്ഥിതിഗതികളും ബിജെപിക്കെതിരാണ്. 32 ശത്മാനം വോട്ടാണ് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ നേടിയത്. ഇത് കുത്തന ഇടിയുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ 11 ശതമാനം വോട്ടിനെക്കാൾ താഴേക്ക് പോകുമെന്നും പ്രവചനത്തിൽ പറയുന്നു.

Top