യുവാവ് തീകൊളുത്തിയ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി..! കുത്തി പരിക്കേല്‍പ്പിച്ച ശേഷമാണ് തീകൊളുത്തിയത്

കൊച്ചി: പ്രണയം നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരണത്തിനു കീഴടങ്ങി. തിരുവല്ല അയിരൂര്‍ സ്വദേശിനിയായ കവിതാ വിജയകുമാര്‍ ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു മരണം.

65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയതിനു ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഈ മാസം 12 നായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവ് കുത്തിയ ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു.

മാര്‍ച്ച് 12 ന് രാവിലെ ഒന്‍പതേകാലോടെ ആയിരുന്നു തിരുവല്ല നഗരത്തെ നടുക്കിയ സംഭവം നടന്നത്. തിരുവല്ല ടൗണിലെ ആള്‍ത്തിരക്കേറിയ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. അയിരൂര്‍ സ്വദേശിനിയും തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി പതിവുപോലെ ക്ലാസിലേയ്ക്ക് പോകുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അജിന്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു കുപ്പികളിലായി കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

പെണ്‍കുട്ടി നിലവിളിയോടെ നിന്നു കത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ കെടുത്തുകയും പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് കയ്യോടെ പിടികൂടി പോലീസിന് കൈമാറിയത്.

ഇരുവരും പ്ലസ്ടുവിന് ഒന്നിച്ച് പഠിച്ചവരാണ്. ആ സമയം മുതല്‍ പ്രതി പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടിലും വിവാഹഭ്യര്‍ത്ഥനയുമായി എത്തിയെങ്കിലും അവരും ഇക്കാര്യം എതിര്‍ത്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച അജിന്‍ പൊലീസ് കസ്റ്റഡിയിലാണ്. കത്തിയും രണ്ടു കുപ്പി പെട്രോളുമായാണ് അജിന്‍ യുവതിയെ ആക്രമിച്ചത്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് തിരുവല്ല പൊലീസ് പറഞ്ഞത്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

Top