പ്രണയ നിമിഷങ്ങള്‍ കാമുകിക്കൊപ്പം പകര്‍ത്തുകയായിരുന്നു ആന്‍ഡി ഫ്യൂന്റസ് എന്ന ചെറുപ്പക്കാരന്‍. കാമുകിയുമായുള്ള ചിത്രങ്ങളിലൊന്ന് ട്വിറ്ററില്‍ ഇടുകയും ചെയ്തു. അതുവരെ സാധാരണമെന്ന് കരുതിയ ചിത്രം അതോടെ അസാധാരണമായി കാണപ്പെട്ടു തുടങ്ങി. ചിത്രം കണ്ടവരെല്ലാം ശരിക്കും ഭയന്നു. ഫോട്ടോ കാമുകിക്കൊപ്പമാണെങ്കിലും അതില്‍ മറ്റൊരാള്‍. ഇതോടെ സംഭവം വൈറല്‍.
സെല്‍ഫിയില്‍ ചിരിച്ചു നില്‍ക്കുന്ന കാമുകിയുടെ കണ്ണാടിയില്‍ പതിഞ്ഞ തലയുടെ ഭാഗത്ത് ചിരിച്ചു നില്‍ക്കുന്ന ഒരു മുഖം കൂടി. പ്രേതത്തെ പേടിച്ച് കമന്റുകള്‍ നിറയുന്നതിനിടെയാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍ ശ്രദ്ധയില്‍പ്പെട്ടത്. ‘ജെമിനി നക്ഷത്രം ആണെങ്കിലും ഞാനെന്റെ കാമുകിയെ ഏറെ സ്‌നേഹിക്കുന്നു’ എന്നാണ് കുറിപ്പ്. രണ്ടു തലകളുള്ള നക്ഷത്രമാണ് ജെമിനി. ഇതോടെ ആന്‍ഡിയുടെ ഫോട്ടോഷോപ്പ് വിദ്യ എല്ലാവര്‍ക്കും ബോധ്യമായി.കാമുകിയുടെ മുഖം അതേ പോലെ പിന്നില്‍ തലയുടെ ഭാഗത്ത് പിടിപ്പിക്കുകയായിരുന്നു. ഇതോടെ പ്രേതത്തെ ഭയന്ന് കമന്റിട്ടവര്‍ക്കും, പ്രേതമുണ്ടെന്ന് ശക്തമായി വാദിച്ചവര്‍ക്കും ശരിക്കും നാണക്കേടായി