സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ കാമുകന്‍ മാനസിക അസ്വാസ്ഥ്യമുള്ളയാള്‍; തന്നെക്കാള്‍ പ്രായമേറിയ മദ്ധ്യവയസ്‌കയുമായി ലൈഗീകബന്ധം തുടന്നിരുന്നയാള്‍

കൊച്ചി: പീഡന ശ്രമത്തിനിടയില്‍ സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്െടുത്തലുകള്‍ പുറത്ത് വന്നു. സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനാണെന്നും അയാള്‍ മാനസിക പ്രശ്‌നമുള്ള ആളാണെന്നും വെളിപ്പെടുത്തല്‍. കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദ തീര്‍ത്ഥയാണ് കേസില്‍ വലിയ വഴിത്തിരുവ് ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് മുമ്പ് മനോനില തെറ്റിയ ആളായിരുന്നെന്നും 45 വയസ്സ് പ്രായമുള്ള സ്ത്രീയുമായി ബന്ധം പുലര്‍ത്തി വന്നിരുന്നതായും ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമായ ഗരുഡ ഭജാനന്ദ പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിക്ക് സഹായത്തിനായി ഒപ്പമുള്ളത് ഗരുഡ ഭജാനന്ദയാണ്.

ഏതാണ്ട് മൂന്ന് മൂന്നര വര്‍ഷം മുമ്പ് ഒരു ദിവസം ഗംഗേശാനന്ദ സ്വാമി ആശ്രമത്തില്‍ വരുബോള്‍ കൂടെ ഇയാളും (അയ്യപ്പദാസ്) ഉണ്ടായിരുന്നുവെന്ന് ഗരുഡ ഭജാനന്ദ പറഞ്ഞു. സുഹൃത്ത് പരിചയപ്പെടുത്തിയ ആളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നും ചികത്സിച്ച് ഭേദമാക്കണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാളുടെ അച്ഛനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികത്സയും ധ്യാനവും മറ്റും കൊണ്ട് ഏറെ താമസിയാതെ തന്നെ രോഗം ഭേദമായി. പിന്നീടാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച് അയ്യപ്പദാസ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വച്ചാണ് 45 വയസോളം പ്രായമുള്ള സ്ത്രീയുമായി താന്‍ പരിചയത്തിലായതെന്നും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ തന്റെ സമ്പാദ്യം മൊത്തം തട്ടിയെടുത്തെന്നും ഇതേത്തുടര്‍ന്നുള്ള വിഷമത്താലാണ് മാനസികനില തകരാറിലായതെന്നുമായിരുന്നു ഇയാളുടെ വിവരണം. രോഗം ഭേതമായതു മുതല്‍ ഇയാള്‍ സ്വാമിയുടെ നിഴലായി ഒപ്പം കൂടി.

സ്വാമി തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്ന അവസരത്തില്‍ അയ്യപ്പദാസിനേയും ഒപ്പം കൂട്ടിയിരുന്നു. ഈ അവസരത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഇതറിഞ്ഞ സ്വാമി ഇരുവരെയും താക്കീത് ചെയ്തു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് സ്വാമിയുമായി പെണ്‍കുട്ടി സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല.

തനിക്ക് തെറ്റ് പറ്റിയെന്നും നേരില്‍ ക്ഷമ ചോദിക്കണമെന്നും ഇതിനായി നാട്ടിലെത്തണമെന്നും ഒരാഴ്ചയോളം തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോഴാണ് വയനാട്ടിലായിരുന്ന സ്വാമി തിരുവനന്തപുരത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സ്വാമിയോട് നേരില്‍ മാപ്പ് ചോദിക്കലും മറ്റും നടത്തിയ ശേഷം അടുപ്പം കാണിച്ചാണ് പെണ്‍കുട്ടി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് ഇവള്‍ സ്‌നേഹത്തോടെ നല്‍കിയ കടല പായ്ക്കറ്റും സ്വാമി വാങ്ങിയിരുന്നു. ഇതിന് ശേഷം അയ്യപ്പദാസുമായി കൂടിച്ചേര്‍ന്നാണ് പെണ്‍കുട്ടി ഈ കൃത്യം നടപ്പിലാക്കിയതെന്നാണ് കരുതുന്നത്.

അയ്യപ്പദാസിനെ നേരാംവണ്ണം ചോദ്യം ചെയ്താല്‍ യഥാര്‍ത്ഥ സംഭവം പുറത്ത് വരും. സംഭവത്തിന് ശേഷം അയ്യപ്പദാസ് ക്രിമിനലാണെന്ന് സ്വാമി പറഞ്ഞത് ഇത്തരത്തിലുള്ള സംശയം ഇരട്ടിയാക്കിയിട്ടുണ്ടെന്നും സ്വാമി ശരുഡ ഭജാനന്ദ തീര്‍ത്ഥ വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മാതാവിന് പുറമേ പിതാവും സഹോദരനും സ്വാമി ഒരു തെറ്റും ചെയ്തിട്ടില്ലന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് സ്വാമിയുടെ മാതാവ് കമലമ്മയെ നേരില്‍ കണ്ടാണ് ഇവര്‍ ഇരുവരും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ പെണ്‍കുട്ടിയുടെ മൊഴിയിലേ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

ആപത്തില്‍പെട്ട സുഹൃത്തിനെ സഹായിക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയതിന്റെ പേരില്‍ തനിക്കേ നേരെ ഉണ്ടായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ തെല്ലും വിഷമമില്ലന്നു ഗംഗേശ്വാനന്ദ തെറ്റുകാരനല്ലന്ന ഉറച്ച വിശ്വാസത്തിലാണ് താന്‍ സംഭവത്തില്‍ ഇടപെട്ടതെന്നും ഗരുഡ ഭജാനന്ദ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികത്സയില്‍ കഴിയുന്ന ഗംഗേശ്വാനന്ദ തീര്‍ത്തപാദരോടൊപ്പം സംഭവം ഉണ്ടായതിന്റെ പിറ്റേന്നുപുലര്‍ച്ചെ മുതല്‍ എന്തിനും ഏതിനും തയ്യാറായി സ്വാമി രംഗത്തുണ്ടായിരുന്നു.

Top