ശാശ്വതീകാനന്ദ:തുടരനവേഷണം സാധ്യമല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദ വിഷയത്തില്‍ തുടരനവേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം നേരത്തേ അന്വേഷിച്ചതാണ്.ക്രിമിനല്‍ നടപടി ചട്ടത്തിലെ 173(8) പ്രകാരം പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടെങ്കിലേ തുടരനവേഷണം സാധ്യമാകൂ. നേരത്തേ ക്രൈംബ്രാഞ്ച് പരിശോധിച്ച കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്ന് പലകോണുകണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല നിലപാട്6 വ്യക്തമാക്കിയത്.

 

Top