സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ വര്‍ക്ക്‌ഷോപ്പ് നടത്തിയത് മറക്കരുത്; സ്വാമി സന്ദീപാനന്ദഗിരിക്ക് മറുപടിയുമായി വിശ്വാസി രംഗത്ത്

ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നിലപാടുകളെ കൃത്യമായി വിമര്‍ശന വിധേയമാക്കിയ വ്യക്തിയാണ് സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയുടെ കാര്യത്തില്‍ തന്ത്രസമുച്ഛയത്തെയും മറ്റ് ആധികാരിക ഗ്രന്ഥങ്ങളെയും കണക്കിലെടുക്കേണ്ട അവസ്ഥ ഉമ്ടായത് സന്ദീപാനന്ദഗിരിയുടെ ഇടപെടല്‍ മൂലമാണ്. എന്നാല്‍ സ്വാമി കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്.

സോപ്പ്, ചീപ്പ്, ഗോതമ്പുപൊടി കച്ചവടവും പിന്നെ ആളെ കൂട്ടാന്‍ കെട്ടിപിടിച്ചു ഉമ്മയും നല്‍കിയാലോ സ്വാമിയായി പരിഗണിക്കൂ എന്ന് സ്വമി ചര്‍ച്ചക്കിടെ പറഞ്ഞ വാചകത്തിനെതിരെ പലരും രംഗത്തെത്തിയിരിക്കുകയാണ്. സ്വാമിയുടെ പഴയ കാലത്തെ ജോലികളെ ഉള്‍പ്പെടെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ശ്യാം കെ വാര്യര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ സ്വാമി പൂര്‍വ്വകാലത്തെ വിമര്‍ശിക്കുന്നതിലെ പ്രശ്‌നം തുറന്ന് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ആദ്യം മന്ത്രദീക്ഷ നല്‍കിയ ഗുരുവും പിന്നെ മഞ്ഞ (ബ്രഹ്മചാരി) വസ്ത്രം നല്‍കിയ അധ്യാത്മിക പ്രസ്ഥാനവും (ചിന്മയാ മിഷന്‍) കൈവിട്ട വ്യക്തിയ്ക്ക് ഗുരുത്വമില്ലെന്ന് വ്യക്തം. പിന്നിട് ഗിരി പരമ്പരയില്‍ നിന്നും
കാഷായ വസ്ത്രം അണിഞ്ഞു അതൊരു അലങ്കാരവും മറയും മാത്രമാക്കുകയായിരുന്നു പിന്നെ ആ സാധകന്. ശരീരം സംരക്ഷിക്കാന്‍ മികച്ച വസ്ത്രമില്ലെങ്കില്‍ പ്രഭാഷണം നടത്താന്‍ സ്വാമിയുണ്ടാവില്ലെന്ന് പറയുന്ന ഈ ധന്യന്‍ ചിന്മയാമിഷന്‍ എന്ന മഹാപ്രസ്ഥാനത്തിന് വിത്തുപാക്കിയ സ്വാമി ചിന്മയാനന്ദനെയും അദ്ദേഹത്തിന്റെ ഗുരുനാഥന്‍ തപോവനസ്വാമികളെയും ഓര്‍ത്താല്‍ നന്ന്.

ജീവിക്കാന്‍ സോപ്പ്, ചീപ്പ്, ഗോതമ്പുപൊടി കച്ചവടവും പിന്നെ ആളെ കൂട്ടാന്‍ കെട്ടിപിടിച്ചു ഉമ്മയും നല്‍കണമോ എന്നാണ് ചാനലിലൂടെ ഇദ്ദേഹം ചോദിച്ചത്. പ്രാഥമിക സ്‌ക്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ ജീവിക്കാനായി വര്‍ക്ക്‌ഷോപ്പ് നടത്തിയതും പിന്നെ ഫോട്ടോ ലാമിനേഷന്‍ നടത്തിയും ആധ്യാത്മിക വഴിയിലേയ്ക്ക് എത്തിയ ആള്‍ പഴയ തൊഴിലിടങ്ങള്‍ മറക്കരുതായിരുന്നു.

പിന്നെ ഹിമാലയന്‍ ട്രാവല്‍ ഏജന്‍സി നടത്തിയതും ജീവിക്കാനായിരുന്നു എന്ന് ഓര്‍ത്താല്‍ നന്ന്. സാന്ദീപനിയില്‍ ചേര്‍ന്ന് മൂന്ന് വര്‍ഷം പഠിച്ചാല്‍ ആര്‍ക്കും ഭഗവത് ഗീതയിലെ അര്‍ത്ഥം പറയാനാവും. പറയുന്നതിലെ മികവിനനുസരിച്ച് ആളെ കൂട്ടാനുമാവും. ആ മികവിനൊപ്പം പക്ഷെ ഗുരു കടാക്ഷവും കൂടി ചേര്‍ന്നാലെ സന്യാസജീവിതം ധന്യമാകൂ. സ്വയം ഗുരുവായി, നവോഥാന നായകനായി സങ്കല്‍പ്പിക്കും മുമ്പ് സഞ്ചരിച്ച വഴികളും അവിടെ കണ്ട മുഖക്കളും എല്ലാം ഈ ധന്യാത്മാവ് ഓര്‍ത്താല്‍ നന്ന്.

കാഷായ വസ്ത്രം ത്യാഗത്തിന്റെതാണ്. അധ്യത്മിക സംസ്‌കാരത്തിന്റെ അടയാളമാണത്. മറ്റുള്ളതിനെയെല്ലാം അപമാനിച്ചു വെട്ടിപ്പിടിക്കാനുള്ള ഒരു അലങ്കാര വസ്ത്രമല്ല.

Top