കാമുകനോടൊപ്പം വീട്ടമ്മ ഒളിച്ചോടി !..ഒടുവില്‍ കഴുത്തിലെ ഞരമ്പുകള്‍ അറുത്ത് കൊല്ലപ്പെട്ടു

ധന്‍ബാദ്: കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കാമുകന്‍ തന്നെ വധിച്ചു. കഴുത്തിലെ ഞരമ്പുകള്‍ കത്തികൊണ്ട് അറുത്താണ് കൊലപാതകം നടത്തിയത്. ധന്‍ബാദ് സ്വദേശിയായ ജ്യോതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും ഇടയിലുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ജ്യോതിയും കാമുകനായ അശോകും അടുത്തിടെയാണ് ഒളിച്ചോടിയത്. വിവാഹിതയായ ജ്യോതി ഒരു വര്‍ഷമായി ഭര്‍ത്ഗൃഹത്തിന്‍റെ അടുത്തുള്ള അശോകുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ അറിയും എന്ന അവസ്ഥയിലാണ് ഇരുവരും നാടുവിട്ടത്. തുടര്‍ന്ന് ധന്‍ബാദില്‍ ഇവര്‍ ഒരു വാടക വീട്ടില്‍ കഴിഞ്ഞുവരുകയായിരുന്നു.
ഇവര്‍ താമസിക്കുന്ന വീടിന്‍റെ അയല്‍വാസികളാണ് ജ്യോതിയുടെ ശരീരം കണ്ടെത്തിയത്. അശോക് ഒളിവിലാണ്. ഇയാളും വിവാഹിതനാണ്. ഇയാള്‍ക്ക് 5 കുട്ടികളുണ്ട്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top