കൊച്ചി:രണ്ടാമതും പെൺകുട്ടി തന്നെ ജനയിച്ചതിൽ മുപ്പതു ദിവസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കൾ കൊന്നു തള്ളി . എരിക്കിൻ പാൽ നൽകി കൊന്നു. തമിഴ്‌നാട്ടിലെ മധുരയിലുള്ള കുഗ്രാമമായ പുല്ലനേരിയിലാണ് സംഭവം. വൈരമുരുകൻ സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോൾ ലഭിക്കുന്ന കറ നൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിടുകയും ചെയ്‌തു.
പ്രതികൾക്ക് ആദ്യം ജനിച്ചത് പെൺകുഞ്ഞായിരുന്നു. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ, സംശയം തോന്നിയ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. വൈരമുരുകനും സൗമ്യയ്‌ക്കുമൊപ്പം കുട്ടിയുടെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ പെൺശിശുഹത്യ നടക്കുന്നത്. സമാനമായ അനുഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.