അമ്മയുമായി വഴക്കിട്ടു വീട്ടില്‍ നിന്നുമിറങ്ങി; രണ്ട് ദിവസമായി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: കാട്ടൂരില്‍ രണ്ട് ദിവസമായി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച(17) യെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആര്‍ച്ച. വെള്ളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. അമ്മയുമായി വഴക്കിട്ടു വീട്ടില്‍ നിന്നുമിറങ്ങുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയില്‍ അടക്കം ബന്ധുക്കള്‍ പോവുകയും ചെയ്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top