ലൈംഗിക ബന്ധത്തിനുശേഷമുണ്ടായ അമിത രക്തസ്രാവം മൂലം പെണ്‍കുട്ടിക്ക് ധാരുണമായ അന്ത്യം. ദക്ഷിണ കൊല്‍ക്കത്തയിലെ ചെട്‌ലയിലാണ് സംഭവം. അവിടെ ഒരു ഹോട്ടലില്‍ കാമുകനൊപ്പം മുറിയെടുത്ത് താമസിച്ച പെണ്‍കുട്ടിയാണ് ലൈംഗിക ബന്ധത്തിനുശേഷമുണ്ടായ അമിത രക്തസ്രാവം മൂലം മരിച്ചത്. ശനിയാഴ്ചയായിരുന്നു ഇരുവരും ഹോട്ടല്‍ മുറിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ലൈംഗികബന്ധത്തിന് ശേഷം പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടാവുകയും ഉടന്‍തന്നെ യുവാവ് പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ തയ്യാറായില്ല. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. രണ്ടുപേര്‍ക്കും ഇരുപത്തിയഞ്ച് വയസില്‍ താഴെ മാത്രമെ പ്രായമുള്ളുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവവുണ്ടായി പെണ്‍കുട്ടി മരിച്ചു
Tags: girl death